Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴഞ്ചേരി കേന്ദ്രമാക്കി സാമൂഹ്യ- സന്നദ്ധ സേവനം ലക്ഷ്യമിട്ട് രൂപകരിച്ച സ്‌നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ഹോട്ടല്‍ പാര്‍ക്ക് റഡിസന്‍ഡിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇലന്തൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ എന്നിവര്‍ ആശസംകള്‍ അര്‍പ്പിക്കും.

കോഴഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരും പ്രവാസികളായ സുമനസ്സുകളും ചേര്‍ന്ന് രൂപീകരിച്ച സ്‌നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം 2020 ജനുവരി 10 മുതല്‍ 20 വരെ നീളുന്ന വിപുലമായ പുഷ്‌പോത്സവവും ട്രേഡ് ഫെയറും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കും. പുഷ്‌പോത്സവത്തിനൊപ്പം എല്ലാ ദിവസവും കലാസന്ധ്യകള്‍, ഫുഡ് കോര്‍ട്ട്, ഓട്ടോ എക്‌സ്‌പോ, ഫണ്‍ സോണ്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവ ഉള്‍പ്പെടെ വിപുലമായ വിനോദ ഉപാധികളുമായാണ് മേള സംഘടിപ്പിക്കുകയെന്ന് പ്രസിഡന്റ് ഷാജി മാത്യു, സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, ട്രഷറര്‍ നവീന്‍ വി. ജോണ്‍ എന്നിവര്‍ പറഞ്ഞു.

Readers Comment

Add a Comment