Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവോണദിനത്തിൽ കനകക്കുന്നിലെ ആഘോഷ വേദികൾ സംഗീത സാന്ദ്രമാകും. നിശാഗന്ധി ഓഡിറ്റോറിയം, തിരുവരങ്ങ്, സോപാനം, സംഗീതിക, സൂര്യകാന്തി എന്നീ വേദികളിൽ കലാപരിപാടികൾ അരങ്ങേറും. കനകക്കുന്ന് കവാടത്തിൽ വൈകിട്ട് അഞ്ച് മുതൽ ഏഴുവരെ ചെണ്ടമേളവും തായമ്പകയും സന്ദർശകരെ വരവേൽക്കും. ഗസൽ പ്രേമികൾക്കായി നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിന് പ്രമുഖ ഗസൽ ഗായകൻ മനു ജി.എസ്. തമ്പി ഗാനവിരുന്നൊരുക്കും. ഏഴുമുതൽ ജാസിഗിഫ്റ്റ്, ലക്ഷ്മി നായർ, അമൃത ജയകുമാർ, സൗമ്യ എന്നിവർ അവതരിപ്പിക്കുന്ന ഗാനമേളയുണ്ടാകും. ശേഷം ഡി ഫോർ ഡാൻസ് ടീം, അർച്ചന ആന്റ് ടീം എന്നിവർ നയിക്കുന്ന നൃത്തവിരുന്നും ആസ്വദിക്കാം.
തിരുവരങ്ങിൽ വൈകിട്ട് ആറിന് ചന്ദ്രശേഖര മാരാർ നയിക്കുന്ന അഷ്ടപദിഗാനാലാപം 6.30ന് ഐശ്വര്യ ലക്ഷ്മി കലാസമിതി അവതരിപ്പിക്കുന്ന വിൽപ്പാട്ട് 7.30ന് കാരുണ്യ കലാസമിതി അവതരിപ്പിക്കുന്ന കാക്കാരിശ്ശി നാടകവും അരങ്ങേറും.
സോപാനത്തിൽ വൈകിട്ട് ആറുമുതൽ അരുവി കലാസമിതി നയിക്കുന്ന ചാറ്റുപാട്ടും പാഴൂർ ദാമോദര മാരാർ-നാരായണ മാരാർ സ്മാരക ഗുരുകുലം അവതരിപ്പിക്കുന്ന മുടിയേറ്റും നടക്കും. ശേഷം പണയിൽ ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന വേലകളിയും ഉണ്ടാകും.
ശാസ്ത്രീയ സംഗീതം ആസ്വദിക്കാൻ കനകക്കുന്ന് പാലസ് ഓഡിറ്റോറിയത്തിലെ 'സംഗീതിക' വേദിയിൽ അവസരമുണ്ട്. വൈകിട്ട് അഞ്ചിന് വെട്ടിക്കവല ശശികുമാർ നയിക്കുന്ന നാദസ്വര കച്ചേരിയും 6.30 മുതൽ അനിൽ കാമ്പിശ്ശേരി, പ്രണവം എൻ.കെ. ശങ്കരൻ നമ്പൂതിരി എന്നീ സംഗീത പ്രതിഭകളുടെ കച്ചേരിയും സൂര്യകാന്തി വേദിയിൽ വൈകിട്ട് ഏഴിന് രസിക മ്യൂസിക്ക് അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും.
23.71°C








