Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:24 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ പത്താം വാര്‍ഷികാദിനാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 7 (ശനിയാഴ്ച) മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.   വൈകിട്ട് നാലു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അധ്യക്ഷത വഹിക്കും .  എസ്.പി.സി കുട്ടികള്‍ സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം എസ്.പി.സിയുടെ പത്ത് കല്‍പ്പനകള്‍ യുണിസെഫിന്‍റെ കേരളം, തമിഴ്നാട് മേഖലാ മേധാവി ഡോ.പിനാക്കി ചക്രവര്‍ത്തിയ്ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്യും.   എസ്.പി.സിയുടെ നാള്‍വഴികള്‍,  ദുരന്തമുഖത്ത് എസ്.പി.സി നടത്തിയ പ്രവര്‍ത്തനം എന്നിവ വിശദമാക്കുന്ന വീഡിയോ പ്രദർശനവും ഉണ്ടാകും .പരിപാടിയുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 12.30ന് നിശാഗന്ധിയില്‍ പതാക ഉയര്‍ത്തും.   സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ  ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം. എ.ഡി.ജി.പി ആര്‍ ശ്രീലേഖ അധ്യക്ഷത വഹിക്കും.  എ.ഡി.ജി.പി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍ അജിത്ത് കുമാര്‍, ഐ.ജി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.   തുടര്‍ന്ന് രാജ്മൂര്‍ത്തിയുടെ മാജിക്. അതിനുശേഷം വിവിധ ജില്ലകളിലെ എസ്.പി.സി കേഡറ്റുകളുടെ  സാംസ്കാരിക പരിപാടികള്‍     രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കുന്ന ശില്‍പ്പശാല യുണൈറ്റഡ് നേഷന്‍സ് റിക്കവറി കോഡിനേറ്റര്‍ ജോബ് സക്കറിയ ഉദ്ഘാടനം ചെയ്യും.  സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് വിഷന്‍ 2030 എന്നതാണ് വിഷയം.  ഐ.ജി പി വിജയന്‍, ഡോ.രഘു എന്നിവര്‍ പങ്കെടുക്കും. വിവിധ ജില്ലകളില്‍ നിന്നായി അയ്യായിരത്തില്‍പരം കേഡറ്റുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത് .

 .

Readers Comment

Add a Comment