Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയ വസ്തുക്കളിലൊന്നാണ് സാനിറ്റൈസര്‍. കൊവിഡിനെ തുരത്താന്‍ വ്യക്തിശുചിത്വം കൂടിയേ തീരുവെന്ന് അധികൃതര്‍ നിര്‍ദേശിച്ചതോടെയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ വിപണിയില്‍ വലിയ രീതിയില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയത്.
എന്നാല്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ഇന്ത്യന്‍ ജനത വാങ്ങിക്കൂട്ടിയവയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് സാനിറ്റൈസര്‍ മാത്രമല്ല. രാജ്യത്തെ വന്‍കിട ബ്രാന്‍ഡുകളുടെ ചില സാധനകള്‍ ഈ കാലയളവില്‍ ഇന്ത്യയില്‍ വലിയ രീതിയില്‍ വിറ്റുപോയെന്ന് കമ്പനികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബ്രിട്ടാനിയ കമ്പനിയുടെ ബ്രഡ്, ചീസ്, റസ്‌ക് എന്നിവയാണ് ഏറ്റവും കൂടുതലായി വിറ്റുപോയത്. സാധാരണ നിലയില്‍ ഫ്രൂട്ട് കേക്കുകളാണ് ബ്രിട്ടാനിയയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഉത്പന്നം. ഇതിനെ മറികടന്നാണ് ബ്രഡും റസ്‌കും ചീസും മുന്നേറിയത്.
ഹിന്ദുസ്ഥാന്‍ യൂണി ലീവറിന്റേതാകട്ടെ കിസാന്‍ ജാമുകളും സോസുകളുമാണ് ഏറ്റവുമധികമായി വിറ്റുപോയത്. ഒപ്പം ലൈഫ്ബോയ് ഹാന്‍ഡ് സാനിറ്റൈസറും ഹാന്‍ഡ് വാഷും പട്ടികയില്‍ ഉള്‍പ്പെടും.
കൊതുകിനെയും മറ്റ് കീടങ്ങളെയും തുരത്താനുപയോഗിക്കുന്ന ഇന്‍സെക്ടിസൈഡുകളാണ് ഗോദ്റെജ് കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉത്പന്നങ്ങളുടെ പട്ടികയിലെ ആദ്യത്തെ പേര്.
നെസ്ലെയില്‍ നിന്ന് ഇന്‍സ്റ്റന്റ് നൂഡില്‍സും കാപ്പി പൊടിയുമാണ് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത്.
23.84°C








