Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒടുവില്‍ ലോകപ്രശസ്ത ടെക് കമ്പനിയായ ആപ്പിള്‍ അവരുടെ പ്രീമിയം മൊബൈല്‍ മോഡലുകളിലൊന്നായ ഐഫോണ്‍ 11ന്റെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങുന്നു. ആപ്പിളിനായി ഫോണുകള്‍ അസംബ്ലിള്‍ ചെയ്യുന്ന ഫോക്സ്കോണിന്റെ ചെന്നൈയിലെ പ്ലാന്‍റില്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫോണ്‍ നിര്‍മിക്കുക.
ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ഉപയോഗത്തിനുള്ള ഫോണുകളാകും ഇവിടെ അസംബ്ലിള്‍ ചെയ്യുക. രണ്ടാം ഘട്ടത്തില്‍ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത ഫോണ്‍ കയറ്റുമതി ചെയ്യും. ചൈനക്ക് മേലുള്ള ആശ്രയം കുറക്കുകയാണ് ഇന്ത്യന്‍ നിര്‍മ്മിത ഐഫോണിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്.
അതേസമയം, ഐഫോണ്‍ 11ന്റെ വില ആപ്പിള്‍ തല്‍ക്കാലത്തേക്ക് കുറക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഭാവിയില്‍ ഇക്കാര്യം കമ്പനി പരിഗണിച്ചേക്കും. പ്രാദേശികമായി നിര്‍മ്മിച്ചാല്‍ ഇറക്കുമതി തീരുവയില്‍ 22 ശതമാനം ആപ്പിളിന് ലാഭിക്കാം.
ബംഗളൂരുവിലെ വിസ്ട്രണ്‍ പ്ലാന്‍റില്‍ ഐഫോണ്‍ എസ്.ഇ 2ന്റെ ഉല്‍പാദനവും തുടങ്ങുമെന്ന് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. നേരത്തെ ഐഫോണ്‍ എസ്.ഇയുടെ നിര്‍മാണം ആപ്പിള്‍ തുടങ്ങിയെങ്കിലും പിന്നീട് നിര്‍ത്തുകയായിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ആപ്പിള്‍ മോഡലുകളിലൊന്നാണ് ഐഫോണ്‍ 11. ഐഫോണ്‍ XR, ഐഫോൺ 7 എന്നിവയാണ് ഇന്ത്യയില്‍ തരംഗമായ മറ്റ് മോഡലുകള്‍. വൈകാതെ ഈ മോഡലുകളും ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നാണ് സൂചന.
23.84°C








