Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് 6 കൈവരിക്കാനുള്ള നീക്കങ്ങൾ വില വർദ്ധനവ് സൃഷ്ടിക്കുമെങ്കിലും ഡീസൽ കാറുകളുടെ ഉത്പാദനം തുടരുമെന്ന് ടൊയോട്ട കമ്പനി. ഡീസൽ വേർഷൻ വാഹങ്ങൾക്കു ആവശ്യക്കാർ ഉള്ളിടത്തോളം കാലം വാഹനങ്ങളുടെ നിർമ്മാണം തുടരാനാണ് കമ്പനിയുടെ തീരുമാനമെന്ന് കമ്പനി വൈസ് ചെയർമാൻ ശേഖർ വിശ്വനാഥൻ വ്യക്തമാക്കി.ഡീസൽ എൻജിൻ വാഹനങ്ങളുടെ നിർമ്മാണത്തിനായി ഇന്ത്യയിൽ നിർമ്മാണശാലക്ക് നിക്ഷേപം നടത്തിയിട്ടുണ്ടെന്നും വൈസ് ചെയർമാൻ പറഞ്ഞു.

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം പൂർത്തിയാകുന്ന ശാലയിൽ നിന്ന് ചെലവ് കുറഞ്ഞ ഡീസൽ വാഹനങ്ങൾ നിർമ്മിക്കാൻ ആകുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം ഏപ്രിൽ ഒന്നിന് ഭാരത് സ്റ്റേജ് 6 മാനദണ്ഡം വരുന്നതോടു കൂടി ഡീസൽ വാഹനങ്ങൾക്ക് വലിയ തോതിൽ വില വർധിക്കുമെന്നാണ് വിലയിരുത്തുന്നത്

Readers Comment

Add a Comment