Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:33 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബാങ്കിങ് സേവനങ്ങള്‍ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിന് വാട്സാപ് ഇന്ത്യന്‍ ബാങ്കുകളുമായി കൈകോര്‍ക്കുന്നു. കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും വാട്‌സാപ്പിന് പദ്ധതിയുണ്ട്.

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്‌ക്കല്‍ ആപ്ലിക്കേഷന്‍ വാട്സാപ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ബാങ്കുകളുമായാണ് ഇതിനായി ഒന്നിച്ചുപ്രവര്‍ത്തിക്കുക.

ബാങ്കിങ് സേവനങ്ങള്‍ ലളിതമാക്കുന്നതിനും വിപുലീകരിക്കുന്നതിനും സഹായിക്കുന്നതിനായി ഈ വരുന്ന വര്‍ഷത്തില്‍ കൂടുതല്‍ ബാങ്കുകളുമായി സഹകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും ഗ്രാമീണ,താഴ്ന്ന വരുമാന വിഭാഗങ്ങളിലുള്ളവര്‍ക്ക് സേവനം ലഭ്യമാക്കാനാണ് പദ്ധതി. അടിസ്ഥാന ധനകാര്യ സേവനങ്ങളായി ആര്‍‌ബി‌ഐ ഉയര്‍ത്തിക്കാട്ടിയ മറ്റ് ഉല്‍‌പ്പന്നങ്ങള്‍‌ക്കായി പങ്കാളികളുമായുള്ള പരീക്ഷണങ്ങള്‍ വിപുലീകരിക്കാനും ലക്ഷ്യമിടുന്നു. മൈക്രോ പെന്‍ഷനും ഇന്‍ഷുറന്‍സും തുടങ്ങുമെന്നും ഫിന്‍ടെക്ഫെസ്റ്റില്‍ വാട്‌സാപ് ഇന്ത്യ മേധാവി അഭിജിത് ബോസ് പറഞ്ഞു.

ബാങ്കുകളുമായുള്ള സഹകരണം ഉപഭോക്താക്കളെ ഓട്ടോമേറ്റഡ് ടെക്സ്റ്റുകള്‍ വഴി ബാങ്കുകളുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കും. ഉപയോക്താക്കള്‍ക്ക് ബാങ്കുകളില്‍ അവരുടെ വാട്സാപ് നമ്പറുകൾ റജിസ്റ്റര്‍ ചെയ്യാനും സന്ദേശമയയ്‌ക്കല്‍ ആപ്ലിക്കേഷന്‍ വഴി അവരുടെ ബാലന്‍സ്, കിഴിവുകള്‍ എന്നിവയും അതിലേറെയും പരിശോധിക്കാനും കഴിയും.

മൈക്രോ ക്രെഡിറ്റ്, പെന്‍ഷനുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെയുള്ള ധനകാര്യ സേവനങ്ങള്‍ ഗ്രാമപ്രദേശങ്ങളിലെ കുറഞ്ഞ വേതന തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനും വാട്‌സാപ് പദ്ധതിയിടുന്നു. ഇന്‍ഷുറന്‍സ്, മൈക്രോ ക്രെഡിറ്റ്, പെന്‍ഷനുകള്‍ എന്നിങ്ങനെ മൂന്ന് സര്‍വീസുകള്‍ എളുപ്പത്തില്‍ ആക്‌സസ്ചെയ്യാന്‍ കഴിയുമെന്നും ബോസ് പറഞ്ഞു.

Readers Comment

Add a Comment