Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഐടി, ബിപിഒ കമ്പനി ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 31 വരെയാണ് കാലാവധി നീട്ടിയത്. മുന്‍ നിശ്ചയിച്ചത് പ്രകാരമുള്ള കാലാവധി ഈ മാസം 31 ന് അവസാനിക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലാവധി വീണ്ടും നീട്ടിക്കൊണ്ട് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ടോടെ സര്‍ക്കാര്‍ തീരുമാനത്തിന് അനുമതി നല്‍കുകയായിരുന്നു.

നിലവില്‍ രാജ്യത്തെ ഐടി ജീവനക്കാരില്‍ 85 ശതമാനം പേരും വീട്ടില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. പ്രധാന തസ്തികകളിലെ ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ എത്തുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസമാണ് ഐടി, ബിപിഒ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഏപ്രില്‍ 30വരെയായിരുന്നു കാലാവധി. എന്നാല്‍ പിന്നീട് രോഗവ്യാപനം രൂക്ഷമായതോടെ ജൂലൈ 31 വരെ നീട്ടുകയായിരുന്നു.

Readers Comment

Add a Comment