Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:33 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിലയന്‍സ് ജിയോയിലേക്ക് നിക്ഷേപം നടത്താന്‍ യു.എസിലെ വയര്‍ലെസ് ടെക് കമ്പനിയായ ക്വാല്‍കോമും. ജിയോയുടെ 0.15 ഓഹരിക്കായി 730 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്.

12 ആഴ്ചക്കുള്ളിലെ 13-ാമത്തെ നിക്ഷേപമാണ് ജിയോയില്‍ നടന്നിരിക്കുന്നത്. ജിയോയുടെ 25.24 ശതമാനം ഓഹരിയാണ് റിലയന്‍സ് ഇതുവരെ വിറ്റിരിക്കുന്നത്.

ഇതിലൂടെ 118,318.45 കോടി രൂപയുടെ നിക്ഷേപമാണ് ജിയോയില്‍ നടന്നിരിക്കുന്നത്. ഫേസ്ബുക്ക്, ജനറല്‍ അറ്റ്ലാന്റിക്, കെ.കെ.ആര്‍, സൗദിയിലെ പി.ഐ.എഫ്, അബുദാബിയുടെ കീഴിലുള്ള നിക്ഷേപ കമ്പനി, ഇന്റല്‍ തുടങ്ങിയവ നടത്തിയ നിക്ഷേപത്തിനു പിന്നാലെയാണ് ക്വാല്‍കോമിന്റെയും വരവ്.

43,574 കോടിയുടെ നിക്ഷേപത്തിലൂടെ ജിയോയുടെ 9.99 ശതമാനം ഓഹരിയാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്. ഏപ്രിലില്‍ നടന്ന ഈ നിക്ഷേപത്തിനു പിന്നാലെ തുടരെ ആഗോള കമ്പനികള്‍ ജിയോ ഓഹരി സ്വന്തമാക്കുകയായിരുന്നു. 3ജി, 4 ജി, 5ജി വയര്‍ലെസ് ടെക്നോളജികളില്‍ സ്പെഷലൈസ് ചെയ്യുന്ന കാലിഫോര്‍ണിയയിലെ കമ്പനിയാണ് ക്വാല്‍കോം.

Readers Comment

Add a Comment