Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 
 
കൊവിഡ് വ്യാപനം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ച് മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്സണ്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടി തയ്യാറാക്കിയ പുതിയ പ്രവര്‍ത്തന പദ്ധതി പ്രകാരം ആഗോള തലത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കാന്‍ 700ല്‍ കുറവ് ജീവനക്കാരെ മതിയെന്നാണ് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഇത് പ്രകാരം 500 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും കമ്പനി പറയുന്നു.
 
അടിയന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കുകയും തല്‍സ്ഥാനത്തേക്ക് ഡാറെല്‍ തോമസ്സിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
 
ദ റി വയര്‍ എന്ന പേരില്‍ തയ്യാറിയിരിക്കുന്ന പുതിയ കമ്പനി പ്രവര്‍ത്തന പദ്ധതി പ്രകാരം 42 മില്യണ്‍ ഡോളറാണ് 2020 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് ചെലവ് വരുന്നത്. 2021-2025 വരെയാണ് പുതിയ പ്രവര്‍ത്തന പദ്ധതി. കൊവിഡ് പ്രതിസന്ധി മൂലം നേരത്തെ പല ആഗോള കമ്പനികളും ജീവനക്കാരെ പിരിച്ചു വിടുകയും ശമ്പളം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
 
 
 
 
 
 

Readers Comment

Add a Comment