Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:22 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ഏത് രാജ്യത്തില്‍നിന്നുള്ളതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയില്‍ ഇ-കൊമോഴ്‌സ് പ്ലാറ്റ്‌ഫോമുകളോടും കേന്ദ്ര വാണിജ്യ മന്ത്രാലയത്തോടും ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയോടാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.


ഇ-കൊമോഴ്‌സ് സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന ഉത്പന്നങ്ങള്‍ ഏത് രാജ്യത്തുനിന്നാണ് എത്തിക്കുന്നതെന്ന് ഉത്പന്നത്തിന്റെ പാക്കറ്റില്‍ എഴുതി കാണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അമിത് ശുക്ല നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജൂണ്‍ 22നാണ് അമിത് ശുക്ല ഹര്‍ജി നല്‍കിയത്. ലീഗല്‍ മെട്രോളജി ആക്റ്റ്, 2009 അനുസരിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

2019ല്‍ 2011 പ്രകാരമുള്ള ലീഗല്‍ മെട്രോളജി (പാക്കേജുചെയ്ത ചരക്കുകള്‍) ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. ഇതുപ്രകാരം ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് ഉത്പന്നങ്ങള്‍ ഏതു രാജ്യത്തിന്റേതാണെന്ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനാകും. എന്നാല്‍ ഈ ഭേദഗതി കമ്പനികള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.


ദേശീയ സമ്പദ്വ്യവസ്ഥശക്തിപ്പെടുത്തുന്നതിന് പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇ-കൊമേഴ്സ് കമ്പനികള്‍ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ രാജ്യത്തിന്റെ പേര് വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

 

 

Readers Comment

Add a Comment