Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:33 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാര്‍ഡുപയോഗിയ്ക്കാതെ എസ്ബിഐ ഉഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിയ്ക്കാം. ഇതിന് മൊബൈലില്‍ യോനോ എസ്.ബി.ഐ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. യോനോ കാഷ് - എ.ടി.എം- എന്ന ക്രമത്തില്‍ തുക രേഖപ്പെടുത്താം. പിന്നീട് ആറക്ക പിന്‍ തെരഞ്ഞെടുത്ത് നിബന്ധനകള്‍ അംഗീകരിയ്ക്കണം.

ശേഷം ഒരു ആറ് അക്ക നമ്പര്‍ ട്രാന്‍സാക്ഷന്‍ ഐഡി ആയി ലഭിയ്ക്കും. ഈ ഐഡി ലഭിച്ച് നാലു മണിക്കൂറിനുള്ളില്‍ എ.ടി.എം കൗണ്ടറില്‍ എത്താം. യോനോ- ട്രാന്‍സാക്ഷന്‍ നമ്പര്‍ നല്‍കി തുക രേഖപ്പെടുത്താം. ആറക്ക പിന്‍ നമ്പര്‍ നല്‍കിയാല്‍ പണം ലഭിയ്ക്കും.

കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എ.ടി.എം കൗണ്ടറുകളിലെ കാര്‍ഡ് ലെസ് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമെന്നതാണ് പ്രധാന മേന്മ. 500 രൂപ മുതല്‍ 20,000 രൂപ വരെയാണ് ഇത്തരത്തില്‍ കാര്‍ഡില്ലാതെ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിയ്ക്കാന്‍ കഴിയുന്നത്.

 

Readers Comment

Add a Comment