Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കൂട്ടത്തില്‍ എന്തുകൊണ്ട് ജനപ്രിയ ഗെയിമിങ് ആപ്പായ പബ്ജി നിരോധിച്ചില്ല. പബ്ജിയില്‍ ചൈനീസ് കമ്പനിക്ക് ഷെയര്‍ ഉണ്ടെന്നത് ശരിയാണ്. എന്നാല്‍ സര്‍ക്കാര്‍ നിരോധിക്കാതിരിക്കാന്‍ കാരണമെന്താകും. കുറേയാളുകള്‍ക്കുള്ള ഒരു സംശയമാണിത്.


ദി പ്ലേയര്‍ അണ്‍നോണ്‍ ബാറ്റില്‍ഗ്രൗണ്ട് അഥവാ പബ്ജി ഡവലപ്പ് ചെയ്തത് ബ്രെണ്ടന്‍ ഗ്രീനി എന്ന അയര്‍ലണ്ട് സ്വദേശിയാണ്. ഗെയിം ഇന്ത്യയിലും ചൈനയിലും ഒരുപോലെ ഹിറ്റായി. അതൊടൊപ്പം അക്രമദൃശ്യങ്ങള്‍ കൂടുതലാണെന്ന് പറഞ്ഞ് ചൈനയില്‍ പബ്ജി നിരോധിക്കണമെന്ന് മുറവിളി തുടങ്ങി.

ഈ സമയത്താണ് ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ വരവ്. പബ്ജിയില്‍ അവര്‍ ചില മാറ്റങ്ങള്‍ വരുത്തി പബ്ജി മൊബൈല്‍ അവതരിപ്പിച്ചു. ഇതാണ് ഇന്ന് നാം കളിക്കുന്ന പബ്ജി ഗെയിം. ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന ബഹളം ശക്തമായപ്പോള്‍ ഇന്ത്യക്കാര്‍ കൂടുതല്‍ തെരഞ്ഞത് ടെന്‍സെന്റ് ചൈനീസ് കമ്പനിയാണോ എന്നാണ്.

ശരിയാണ് ടെന്‍സന്റ് ചൈനീസ് കമ്പനി തന്നെ. പക്ഷെ ദക്ഷിണ കൊറിയന്‍ വിഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ സബ്‌സിഡറിയായ പബ്ജ് കോര്‍പ്പറേഷനാണ് പബ്ജ് വികസിപ്പിച്ചിട്ടുള്ളത്. ബ്ലൂഹോളില്‍ പത്തുശതമാനം ഓഹരിയാണ് ടെന്‍സെന്റിനുള്ളത്.


അപ്പോ ടെന്‍ഷന്‍ മാറ്റി സ്വസ്ഥമായിരുന്ന് പബ്ജി കളിക്കാം

Readers Comment

Add a Comment