Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:47 am
  • 20th April, 2024
  • Light Rain
27.82°C27.82°C
  • Humidity: 94 %
  • Wind: 1.02 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ വന്‍ ഇടിവ് നേരിട്ടു.കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം  ഡോളറിനെതിരെ 72 ന് മുകളിലേക്ക് വരെ ഇടിഞ്ഞു. ചൈനീസ് കറന്‍സിയായ യുവാനും വന്‍ തകര്‍ച്ച നേരിട്ടു. പതിനൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലാണ് യുവാനിപ്പോള്‍. 

രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 15 പൈസയുടെ ഇടിവ് നേരിട്ടാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഇതോടെ രൂപയുടെ മൂല്യം 71.97 എന്ന നിലയിലേക്ക് ഇടിഞ്ഞു. പിന്നീട് മൂല്യം 72 ലേക്ക് കൂപ്പുകുത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 71.73 എന്ന താഴ്ന്ന നിലയിലാണ്. 
രൂപയുടെ മൂല്യം വരും ദിവസങ്ങളില്‍ ഡോളറിനെതിരെ 72.50 ലേക്ക് വരെ ഇടിഞ്ഞേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന വ്യാപാര സംഘര്‍ഷങ്ങളും രാജ്യത്ത് ആഭ്യന്തരമായി വളര്‍ന്നുവരുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങളുമാണ് പ്രധാനമായും ഇന്ത്യന്‍ രൂപയ്ക്ക് വിനയാകുന്നത്. ഏഷ്യന്‍ വിപണികളില്‍ തുടരുന്ന വില്‍പ്പന സമ്മര്‍ദ്ദവും ഇന്ത്യന്‍ കറന്‍സിയെ മൂല്യത്തകര്‍ച്ചയിലേക്ക് തള്ളിവിടുന്നു. അതേ സമയം ഇന്ത്യന്‍ ഓഹരി വിപണിയിലും ഇടിവ് തുടരുകയാണ്. ബിഎസ്ഇ സെന്‍സെക്സ് ഇന്ന് 250 പോയിന്‍റ് ഇടിഞ്ഞ് 36,197 ലേക്ക് എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 65 പോയിന്‍റ് ഇടിഞ്ഞ് 10,675 എന്ന താഴ്ന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

Readers Comment

Add a Comment