Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിവിധ വിദേശരാജ്യങ്ങളിൽ മെഡിക്കൽ പ്രാക്ടീസിനും, തുടർപഠനത്തിനും ആഗ്രഹിക്കുകയും തയ്യാറെടുക്കുകയും ചെയ്യുന്ന ഡോക്ടർമാർക്കായി തിരുവനന്തപുരത്ത് ഡിജിറ്റൽ സ്റ്റഡി ലൈബ്രറി എന്ന പുത്തൻ ആശയം അവതരിപ്പിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടിന്യൂയിംഗ് മെഡിക്കൽ എഡ്യുക്കേഷൻ എന്ന ICME.
ഭക്ഷണത്തോടു കൂടിയ താമസ സൗകര്യവും, വൈഫൈ സൗകര്യത്തോടു കൂടിയ ലൈബ്രറിയും, ഡോക്ടർമാർക്ക് ശാന്തവും ഏകാഗ്രവുമായ പഠനാന്തരീക്ഷം ഉറപ്പു നൽകുന്നു.
മെഡിക്കൽ തുടർവിദ്യാഭ്യാസ വിദഗ്ദ്ധനും, ലണ്ടനിൽ നിന്ന് ഉപരിപഠനവും നേടിയ പ്രമുഖ യൂറോളജിസ്റ്റ് ചികിത്സകനും ICME ഡയറക്ടറുമായ ഡോ. സുരേഷ് പ്രഭാകർ നേതൃത്വം നൽകുന്നതുമായുള്ള ഈ നൂതന പഠന പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഓൺലൈൻ മോക്ക് പരീക്ഷകളും, കൃത്യമായ മൂല്യനിർയണരീതികളും പഠന- പരിശീലന പുരോഗതി തുടർച്ചയായി സ്വയം വിലയിരുത്തുവാൻ അവസരമൊരുക്കുന്നു.
PLAB, AMC,ന്യൂസിലൻഡ് രജിസ്ട്രേഷൻ എക്സാമിനേഷൻ, ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് എക്സാമിനേഷൻ എന്നിവയ്ക്കു പുറമെ OET, IELTS തുടങ്ങിയ ഇംഗ്ളീഷ് ഭാഷാ പരിജ്ഞാന പരീക്ഷകൾക്കും MBBS പരീക്ഷയ്‌ക്കു തയ്യാറെടുക്കുന്നവർക്കും ഏറ്റവും മികച്ച വിജയം ഉറപ്പാക്കാവുന്ന പഠന പദ്ധതികൾ ICME നൽകി വരുന്നു.
PLAB ഉൾപ്പെടെ ഉന്നത മെഡിക്കൽ പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും MBBS വിദ്യാർത്ഥികൾക്കും,NEET PG പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും വിവിധ വിഷയങ്ങളിൽ റഗുലർ കോച്ചിംഗ് ക്ളാസുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടിന്യൂയിംഗ് മെഡിക്കൽ എഡ്യുക്കേഷന്റെ മറ്റു സേവനങ്ങളിൽ പ്രധാനം.
താമസ- ഭക്ഷണ സൗകര്യങ്ങളോടു കൂടിയ ഡിജിറ്റൽ സ്റ്റഡി ലൈബ്രറി പ്രയോജനപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്കും, വിവിധ മെഡിക്കൽ പരിശീലന പദ്ധതികൾക്ക് വിദഗ്ദ്ധ പരിശീലനം ആഗ്രഹിക്കുന്നവർക്കും തിരുവനന്തപുരം പനവിള ജംഗ്ഷൻ, ചെമ്പക നഗറിലെ ICME കേന്ദ്ര ഓഫീസുമായി ബന്ധപ്പെടുകയോ, ഇനി പറയുന്ന മൊബൈൽ നമ്പറിൽ നേരിട്ട് വിളിക്കുകയോ ചെയ്യാം.
രജിസ്ട്രേഷന് വിളിക്കേണ്ട നമ്പർ: 98462 77888. കൂടുതൽ വിവരങ്ങൾക്ക് www.icmeindia.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
23.71°C








