Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumBusiness,crypto currency,rejection,indian,reserve bank,central govt,i2inews

രാജ്യത്ത് ക്രിപ്റ്റോ കറന്‍സികള്‍ ഉടനെ നിരോധിച്ചേക്കും. അതിനായി നിയമനിര്‍മാണത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനം കൊണ്ടുമാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകള്‍ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെ തുടര്‍ന്നാണ് നിയമ നിര്‍മാണം പരിഗണിക്കുന്നത്.

2018 ഏപ്രില്‍ മാസത്തില്‍ ക്രിപ്റ്റോ കറന്‍സി ഇപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി നിരോധനം നീക്കി ഉത്തരവിട്ടിരുന്നു. 2019 ജൂലൈയിൽ സര്‍ക്കാര്‍ നിയമിച്ച സമിതി, ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം തയ്യാറാക്കിയിരുന്നു. ഇടപാട് നടത്തുന്നവര്‍ക്ക് 25 കോടി രൂപവരെ പിഴയും 10 വര്‍ഷം വരെ തടവും ശിക്ഷയും  നല്‍കണമന്നായിരുന്നു സമിതിയുടെ നിര്‍ദേശം.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്.

Readers Comment

Add a Comment