Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് കാലമായതിനാൽ എല്ലാ ജീവനക്കാരും ഓഫീസിൽ എത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്നങ്ങൾ പരിഗണിച്ച് വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. വീട്ടിൽ സ്റ്റേഷനറി സാധനങ്ങളും സ്വന്തമായി ലാപ്ടോപ്പും മേശയും കസേരയും ഉൾപ്പടെ വാങ്ങാൻ ഗൂഗിൾ ഓരോ ജീവനക്കാരനും നൽകുന്നത് 75000 രൂപയാണ്. ആയിരം യു എസ് ഡോളറിന് സമാനമായ തുക വിവിധ രാജ്യങ്ങളിലെ ഓരോ  ജീവനക്കാർക്കും നൽകുമെന്ന് ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചെ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം എല്ലാ ജീവനക്കാർക്കും ഇ മെയിൽ സന്ദേശം അയച്ചു എന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാരുടെ ആവശ്യങ്ങൾ എല്ലാം ഈ തുകയിൽ ഒതുങ്ങുമെന്ന് വിശ്വസിക്കുന്നതായും ഗൂഗിൾ വ്യക്തമാക്കി. ഇത്രയൊക്കെയാണെങ്കിലും വീട്ടിൽ ഇരുന്ന് തൊഴിൽ ചെയ്യാൻ സാഹചര്യമില്ലാത്തവർക്കായി ജൂലായ് 6 മുതൽ ഓഫിസുകൾ  തുറക്കുമെന്നും താൽപര്യമുള്ളവർക്കൊക്കെ ഓഫിസിൽ എത്താമെന്നും ഗൂഗിൾ അറിയിച്ചു. നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് ഗൂഗിൾ കൂടുതൽ ഓഫിസുകൾ  പല നഗരങ്ങളിലായി തുറന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇനി മുതൽ ഉദ്യോഗസ്ഥർ ആരും ഓഫിസിലേക്ക് വരേണ്ടതില്ലെന്നും വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നും ട്വിറ്റെറും മുൻപ് വ്യക്തമാക്കിയിരുന്നു. 

Readers Comment

Add a Comment