Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് ഭീഷണിയെ തുടർന്നുള്ള ലോക്ക് ഡൌൺ മൂലം നഷ്ടത്തിലായ ഓൺലൈൻ ടാക്സി കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് ഓല 1400 ഓളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ് ഉബർ. രണ്ട് സ്ഥാപനങ്ങളുടെയും വരുമാനം കഴിഞ്ഞ രണ്ട് മാസങ്ങളിലായി 95 ശതമാനത്തിലധികം കുറഞ്ഞതിനെത്തുടർന്നാണ് നടപടി. ഇനിയും ഇത്രയും തൊഴിലാളികളെ സ്ഥാപനത്തിന് നിലനിർത്തിക്കൊണ്ടു പോകാൻ സാധിക്കില്ല എന്നായിരുന്നു ഈ കമ്പനികളുടെ വിശദീകരണം. ഇത് വളരെ ദുഖകരമായ അവസ്ഥയാണെന്നും വേദനയോടെയാണ് ഞങ്ങളുടെ സഹപ്രവർത്തകരെ പറഞ്ഞു വിടുന്നതെന്നും ഉബർ പ്രസിഡണ്ട് പ്രദീപ് പരമേശ്വരൻ അറിയിച്ചു. തങ്ങൾ ആത്മവിശ്വാസത്തോടെ തിരിച്ചുവരുമെന്നും പ്രതിസന്ധിയെ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷണകാലങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കുമുണ്ടാകുമെന്നും തങ്ങൾ അതിനെ നേരിടാൻ ഒരുങ്ങുകയാണെന്നും പ്രദീപ് വ്യക്തമാക്കി.
23.84°C








