Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ വായ്‌പ്പാ മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഈ വർഷം മെയ് 31 ന് അവസാനിക്കുമായിരുന്ന മൊറട്ടോറിയം ആഗസ്റ്റ് മാസം അവസാനം വരെ നീട്ടിയതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. മൂന്ന് മാസം കൂടി നീട്ടിയതോടെ ആകെ ആറ് മാസ മൊറട്ടോറിയം ആയതായി അദ്ദേഹം പ്രഖ്യാപിച്ചു. അതിനാൽ ഈ കാലയളവിലെ വായ്പ ഇ എം ഐ കൾ അടയ്‌ക്കേണ്ടിവരില്ല. പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കിലും 0.40 ശതമാനം കുറവുവരുത്തി. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. വാഹന വായ്പകൾ, ഭാവന വായ്‌പകൾ, വിദ്യാഭ്യാസ വായ്പകൾ മുതലായവ എടുത്തിട്ടുള്ള രാജ്യത്തെ ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് റിപ്പോർട്ടുകൾ. റിവേഴ്സ് റിപ്പോ നിരക്ക് 3.75ശതമാനത്തില്‍നിന്ന്‌ 3.35ശതമാനമാക്കിയും കുറച്ചു. 

 

Readers Comment

Add a Comment