Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് മഹാമാരിമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ബാങ്കിങ് ഇതര സ്ഥാപനങ്ങളെ കരകയറ്റാൻ പദ്ധതികൾ ആവിഷ്‌കരിച്ച് കേന്ദ്രസർക്കാർ. പുതിയ കൊവിഡ് പാക്കേജിൽ ഉൾപ്പെടുത്തി ഇത്തരം സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കാനുളള പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. ഭാവന വായ്‌പ്പാ കമ്പനികളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. പൊതുമേഖല ബാങ്കുകളിലൂടെ നടപ്പാക്കുന്ന പദ്ധതിക്ക് ആദ്യ ഘട്ടത്തിൽ അഞ്ച് കോടി രൂപ ലഭ്യമാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാഗ്ദാനം. ആകെ 30000 കോടി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാങ്കുകൾ പുറത്തിറക്കുന്ന കടപത്രം റിസർവ് ബാങ്ക് വാങ്ങും. അതിലൂടെ ബാങ്ക് ഇതര സ്ഥാപനങ്ങൾക്ക് വരുമാനം കണ്ടെത്താനാകുമെന്നും ബാധ്യതകൾ പരിഹരിക്കാനാകുമെന്നും കേന്ദ്രം വ്യക്തമാക്കി. 

Readers Comment

Add a Comment