Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:39 pm
  • 9th August, 2026
  • Light Rain
24.57°C24.57°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 34,520 രൂ പയായും ഗ്രാമിന് 4,315 രൂപയായും വില കുറഞ്ഞു.

കഴിഞ്ഞ ദിവസം വരെ കുതിച്ചുയർന്ന സ്വർണ വില ഇന്ന് കുത്തനെ ഇടിയുകയായിരുന്നു.  ചരിത്രത്തിലാദ്യമായി സ്വർണവില പവന് 35,000 രൂപ തൊട്ടശേഷമാണ് വിലയിടിഞ്ഞത്  എന്നതും ശ്രദ്ധേയമാണ്.  ഇന്നലെ ഗ്രാമിന് 30 രൂപയു ടെയും പവന് 240 രൂപയുടെയും വർധനവാണ് ഉണ്ടായത് . ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണ്ണം തെരഞ്ഞെടുക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവില ഉയരാൻ പ്രധാന കാരണം . ഓൺലൈൻ ട്രേഡിംഗിൽ സ്വർണ്ണ വിപണി സജീവമായതും വില ഉയർത്തി . അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1750 ഡോളറാണ് നിരക്ക് . ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷമാണ് നിരക്ക് 200 ഡോളർ കൂടിയത്.

Readers Comment

Add a Comment