Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് അവശ്യേതര വസ്തുക്കളുടെ ഓൺലൈൻ വിൽപന ആരംഭിച്ച് ആമസോണും ഫ്ളിപ്കാർട്ടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകൾക്ക് പിന്നാലെയാണ് അവശ്യേതര വസ്തുക്കളുടെ ഓൺലൈൻ വിൽപന ആരംഭിച്ചത്. പ്രധാനമായും ഗ്രീൻ, ഓറഞ്ച് സോണുകളിലാണ് വിതരണം നടക്കുക. റെഡ് സോണുകളിൽ ഉള്ളവർക്കും അവശ്യവസ്തുക്കൾ വാങ്ങാൻ കഴിയും. എന്നാൽ, രാജ്യവ്യാപകമായി വിൽപന പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നിലവിൽ സ്മാർട്ഫോൺ ഉൾപ്പെടുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് അവശ്യേതര വസ്തുക്കളും വാങ്ങുന്നതിനായുള്ള ഓർഡർ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ, വിൽപന നടത്താൻ കഴിയാത്ത ഇടങ്ങളിൽ അത് സാധിക്കില്ലെന്ന് കാണിക്കും.അതേസമയം, സാധനങ്ങൾ വിതരണം ചെയ്യുന്നവർക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനാവശ്യമായ പരിശീലനവും സ്ഥാപനങ്ങൾ നൽകിയിട്ടുണ്ട്. ഉൽപ്പന്നം ഉപയോക്താവിന്റെ കൈകളിൽ ഏൽപ്പിക്കാതെ വാതിലിനരികിൽ വച്ച് പോവുന്ന ‘കോൺടാക്റ്റ് ലെസ്’ ഡെലിവറി തിരഞ്ഞെടുക്കാനും ഉപയോക്താക്കൾക്ക് കമ്പനികൾ അവസരം നൽകിയിട്ടുണ്ട്.
23.84°C








