Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മേധാവിയായിരിക്കെ കോടികളുടെ അഴിമതി കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്തയാളെ കണ്‍സ്യൂമര്‍ ഫെഡ് തലപ്പത്ത് എത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം. നിലവില്‍ ആയിരം കോടിയിലധികം രൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ് കണ്ടെത്തിയ കണ്‍സ്യൂമര്‍ ഫെഡിന്റെ എം.ഡി ആയിരിക്കാന്‍ വേണ്ടുന്ന യോഗ്യത, നേരത്തേ നടത്തിയിട്ടുള്ള അഴിമതികളുടെ പെരുപ്പമാണോ എന്നാണ് സര്‍ക്കാരിനോട് പൊതുജനങ്ങളുടെ ചോദ്യം.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കശുവണ്ടി കോര്‍പ്പറേഷനില്‍ തോട്ടണ്ടി സംഭരണം ഉള്‍പ്പെടെയുള്ള ഇടപാടുകളില്‍ നടത്തിയ വന്‍ അഴിമതി വിവാദമായതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട അന്നത്തെ എം.ഡി കെ.എ. രതീഷിനെയാണ് കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തേക്ക് നിയമിക്കപ്പെടാനുള്ള അഭിമുഖ പരീക്ഷയില്‍ സര്‍ക്കാര്‍ ഒന്നാം റാങ്കുകാരനാക്കിയിരിക്കുന്നത്. മൂന്ന് സര്‍ക്കാരുകളുടെ കാലത്ത് കശുണ്ടി വികസന കോര്‍പറേഷന്‍ എം.ഡി ആയി പത്തു വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചിട്ടുള്ള കെ.എ. രതീഷിന്റെ യഥാര്‍ത്ഥ പ്രവൃത്തിപരിചയം അഴിമതിയിലാണെന്ന് വ്യക്തമായിരുന്നിട്ടും കൂടുതല്‍ അഴിമതിക്ക് സാധ്യതയുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ മേധാവിസ്ഥാനത്തേക്ക് ഇയാളെ പരിഗണിക്കുന്നത് വിചിത്രമാണ്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ അഴിമതി കേസുകളില്‍ നിന്ന്, പിന്നീടു വന്ന ഇടതു സര്‍ക്കാര്‍ കെ.എ. രതീഷിനെ രക്ഷപ്പെടുത്തിയെങ്കിലും സി.ബി.ഐ കേസ് നിലവിലുണ്ട്. ആകെ അഞ്ഞൂറു കോടിയിലധികം രൂപയുടെ അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളാണ് രതീഷ്. ഇയാളെ ആയിരം കോടിയുടെ അഴിമതിക്കു വേദിയായ കണ്‍സ്യൂമര്‍ ഫെഡിനെ നയിക്കാന്‍ തിരഞ്ഞെടുക്കുന്നതിനു പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യമാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.

കണ്‍സ്യൂമര്‍ ഫെഡ് എം.ഡി ആയി നിയമിക്കപ്പെടുന്നതിന് പതിനഞ്ചു പേരെയാണ് സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ അഞ്ചു പേര്‍ക്ക് അഭിമുഖ പരീക്ഷ നടത്തി. രതീഷിനാണ് ഒന്നാം റാങ്ക്. റാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങളോ, രതീഷിന്റെ പേരിലുള്ള സി.ബി.ഐ കേസോ, അഴിമതി ആരോപണങ്ങളോ പരിഗണിക്കാതിരുന്നതിന്റെ കാരണങ്ങളോ വ്യക്തമല്ല. അതേസമയം, അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കില്ലെന്നും, കെ.എ. രതീഷുമായി ബന്ധപ്പെട്ട ഫയല്‍ താന്‍ കണ്ടിട്ടില്ലെന്നും വിവാദത്തോട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

Readers Comment

Add a Comment