Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:17 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എ.ടി.എം മെഷീനില്‍ കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്തു. പക്ഷേ, സാങ്കേതിക തകാര്‍ കാരണം ട്രാന്‍സാക്ഷന്‍ നടന്നില്ല; പണം കിട്ടിയതുമില്ല. ബാങ്ക് നിശ്ചയിച്ചിട്ടുള്ള, പണം ഈടാക്കാത്ത എ.ടി.എം ട്രാന്‍സാക്ഷനുകളുടെ  എണ്ണങ്ങളില്‍ ഇത് ഉള്‍പ്പെടുമോ? ഇല്ലെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്കിന്റെ വിശദീകരണ പത്രക്കുറിപ്പ്.

എ.ടി.എം മെഷീനിന്റെയോ ഇന്റര്‍നെറ്റ് ലൈനിലെയോ സാങ്കേതിക തകരാറുകള്‍ കാരണം ട്രാന്‍സാക്ഷന്‍ നടക്കാതിരിക്കുന്നത് ഉപഭോക്താവിന്റെ കുറ്റമല്ല. എ.ടി.എം മെഷീനില്‍ പണമില്ലാതിരിക്കുന്നതിനും അക്കൗണ്ട് ഉടമ ഉത്തരവാദിയല്ല. ഈ ട്രാന്‍സാക്ഷന്‍ ശ്രമങ്ങളെ യഥാര്‍ത്ഥ ട്രാന്‍സാക്ഷനുകളായി കണക്കാക്കാനാവില്ല. ഇവ സൗജന്യ എ.ടി.എം ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കി.

ഓരോ ബാങ്കും ഉപഭോക്താക്കള്‍ക്ക് നിശ്ചിത എണ്ണം സൗജന്യ എ.ടി.എം യൂസേജ് അനുവദിച്ചിട്ടുണ്ട്. അതു കഴിഞ്ഞുള്ള ട്രാന്‍സാക്ഷനുകള്‍ക്കാണ് നിശ്ചിത നിരക്ക് നല്‍കേണ്ടത്. എന്നാല്‍, ഫലവത്താകാത്ത (ഇന്‍വാലിഡ്) ട്രാന്‍സാക്ഷനുകളെയും പല ബാങ്കുകളും സൗജന്യ ട്രാന്‍സാക്ഷനുകളായി കണക്കാക്കുന്നതായി തുടര്‍ച്ചയായി പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്.

എ.ടി.എം പിന്‍ നമ്പര്‍ തെറ്റായി എന്റര്‍ ചെയ്യുക, കറന്‍സി സംഖ്യ തെറ്റിക്കുക തുടങ്ങി ഉപഭോക്താവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അബദ്ധങ്ങളെയും യഥാര്‍ത്ഥ ട്രാന്‍സാക്ഷന്‍ ആയി കണക്കാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 

Readers Comment

Add a Comment