Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഫേസ്ബുക്കുമായി വാണിജ്യകരാറിലായ ജിയോ മാർട്ട് പ്രവർത്തനം ആരംഭിച്ചു. ഫേസ്ബുക്കുമായുള്ള കരാറിൽ ഏർപ്പെട്ട് മൂന്നിദിവസത്തിനുള്ളിലാണ് ജിയോ മാർട്ട് പ്രവർത്തനമാരംഭിച്ചത്. സബർബൻ മുംബൈയിലെ നവീമുംബൈ, താനെ, കല്യാൺ എന്നിവിടങ്ങളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ സേവനം ആരംഭിച്ചിരിക്കുന്നത്. ജിയോമാർട്ടിന്റെ വാട്ട്സാപ്പ് നമ്പറായ 88500 08000 എന്ന നമ്പറിലൂടെയാണ് ഓർഡറുകൾ സ്വീകരിക്കുക. വാട്ട്സാപ്പ് ചാറ്റ് വിൻഡോയിലുടെ ഉപഭോക്താക്കൾക്ക് ഒരു ലിങ്ക് അയക്കുകയാണ് ചെയ്യുക. 30 മിനുട്ടുമാത്രമാണ് ലിങ്ക് പ്രവർത്തിക്കുക. ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിലാസവും ഫോൺനമ്പറുമുൾപ്പടെയുള്ള വിവരങ്ങൾ നൽകാനുള്ള പേജ് തുറന്നുവരും. അത് പൂർത്തിയാക്കിയാൽ ഉത്പന്നങ്ങളുടെ കാറ്റലോഗ് ലഭിക്കും. ഓർഡർഫോമും അതോടൊപ്പമുണ്ടാകും. ഷോപ്പിൽനിന്ന് ഉത്പന്നങ്ങൾ എടുക്കുമ്പോൾ തൽക്കാലം പണമാണ് സ്വീകരിക്കുന്നത്.
23.71°C








