Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചില വൻ ശക്തികളെ കൊടുങ്കാറ്റിനും പേമാരിയ്ക്കും മഹാമാരിയ്ക്കും പോലും തടുത്ത് നിർത്താനാകില്ല എന്നാണല്ലോ. ഈ ചൊല്ലിനെ ശെരിക്കും  അന്വർത്ഥമാക്കുകയാണ് മഹാമാരിക്കാലത്ത് ആപ്പിളിന്റെ ഐ പാഡ് പ്രൊ 2020 മാജിക്ക് കീബോർഡ്. ലോക് ഡൌൺ കാലമാണെങ്കിലും കീബോർഡിന്റെ മാന്ത്രിക വലയത്തിൽ ഉപഭോക്താക്കളെ കുടുക്കിയിടാൻ കെൽപ്പുള്ള ഈ ഉൽപ്പന്നത്തിന്റെ ചില മാജിക്ക് വിശേഷങ്ങളിലേക്ക്...


ഇലക്ട്രോണിക് സാധനങ്ങൾക്ക് അതിഭൗതിക തലം നൽകുന്ന പേരുകൾ ഇടുന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡ് കൂടിയാണ്. ഇൻഫിനിറ്റ് സ് എന്നൊക്കെ കേൾക്കുന്നത് പോലെ കൗതകം ജനിപ്പിക്കുന്ന പേര് തന്നെയാണ് വളരെ സിംപിളായ മാജിക് കീബോർഡ് എന്ന ഈ പേരും. ഇത് നിങ്ങളുടെ ഐ പാഡിനെ ലാപ്പ്ടോപ്പ് കൂടിയാക്കി മാറ്റുമെന്ന് മാത്രമല്ല ലാപ്പ്ടോപ്പിനെക്കാൾ കൂടുതൽ സൗകര്യപ്രദമായ ഉപകരണമാക്കി ഐ പാഡിനെ പരിവർത്തിപ്പിക്കുമെന്ന് ഉപയോഗിച്ച് നോക്കിയവർ പറയുന്നു. മാജിക്ക് കീ ബോർഡിന്റെ ആർക്കും ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു മാന്ത്രികതയായി ഫോർബ്സ് മാസിക വിശേഷിപ്പിക്കുന്നത് കീബോർഡിന് സ്‌ക്രീനുമായുള്ള കാന്തിക ബന്ധമാണ്. വെറും മാഗ്നെറ്റിക് പോഗോ പിന്നുകളുമായി മാത്രം ബന്ധിക്കപ്പെട്ട സ്‌ക്രീനിനെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും കറക്കാം തിരിക്കാം ഉയരം കൂട്ടം കുറയ്ക്കാം... ഈ മാന്ത്രികതയ്ക്ക് മുൻപിൽ ചിലപ്പോൾ ഗുരുത്വകർഷണബലം കണ്ടെത്തിയ ന്യൂട്ടൻ പോലും നമിച്ചുപോകുമെന്നാണ് മാസിക പറയുന്നത്. 


തൊട്ടാൽ അലിഞ്ഞുപോകുന്ന വെണ്ണ പോലുള്ള ബട്ടണുകൾ നിങ്ങൾക്ക് വളരെ വേഗത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഉപയോഗിച്ച് നോക്കിയവർ പറയുന്നു. ബട്ടണുകൾ തമ്മിലുള്ള അകലം കൂട്ടിയത് കൂടുതൽ സൗകര്യപ്രദമായി. ടച്ച് സെൻസറുകൾ വളരെ സൂക്ഷ്മതയും കൃത്യതയുമുള്ളവയെന്ന് ആപ്പിളിന്റെ ഗ്യാരന്റി. ഈ കീ ബോർഡിന്റെ മനോഹരമായ ഡിസൈൻ കണ്ടാൽ തന്നെ ആളുകൾ ഇതിന്റെ മന്ത്രികതയിൽ മയങ്ങിപോകുമെന്നാണ് പല ടെക്കികളുടെയും വാദം. ടൈപ്പിംഗ് ടെസ്റ്റ് ചെയ്ത് നോക്കിയ പല ടെക്കികളും പറയുന്നത് മിനിറ്റിൽ ശരാശരി 98 വാക്കുകൾ വരെ ടൈപ്പ് ചെയ്യാമെന്നാണ്. മറ്റ് കീബോർഡുകൾ അനുവദിക്കാത്ത തരത്തിലുള്ള ചില ഷോർട്ട്കട്ടുകൾ മാജിക് കീബോർഡ് അനുവദിക്കുന്നതിനാൽ നിങ്ങളുടെ ജോലി വളരെ കാര്യക്ഷമമായി നടക്കുമെന്നും അന്താരാഷ്ട്രമാധ്യമങ്ങളുടെ വിശകലനത്തിൽ പറയുന്നു. 

Readers Comment

Add a Comment