Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിലയൻസ് ഇൻഡസ്ട്രീസും ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡും ഫേസ്ബുക്കുമായി കൈകോർക്കുന്നു. ടെലികോം മേഖലയിലെ വമ്പന്മാരായ  റിലയൻസ് ജിയോയുടെ 9 . 99 ശതമാനം ഓഹരിയാണ്  ഫേസ്ബുക്ക് സ്വന്തമാക്കിയത്. അതേസമയം  സമൂഹമാധ്യമങ്ങളിലെ അതികായരായ ഫേസ്ബുക്കുമായുള്ള  ഇടപാടിലൂടെ ജിയോയുടെ മൂല്യം 4 . 62 ലക്ഷം കോടിയായി. രാജ്യത്തെ സാങ്കേതിക വിദ്യ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള നിക്ഷേപമാണിതെന്ന് റിലയൻസ് വ്യക്തമാക്കി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന സഹോദര സ്ഥാപനമാണ് ജിയോ പ്ലാറ്റ്ഫോംസ്. ജിയോ ഇൻഫോകോമും പ്ലാറ്റ്ഫോമിൽ ഉൾപ്പെട്ട കമ്പനിയാണ്.
ബ്രോഡ് ബാന്റ് കണക്ടിവിറ്റി, സ്മാർട്ട് ഡിവൈസസ്, ക്ലൗഡ് സേവനങ്ങൾ, ഡാറ്റ് അനലിറ്റിക്സ്, നിർമിത ബുദ്ധി, ബ്ലോക്ക് ചെയിൻ, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സേവനങ്ങൾ നൽകുന്ന പ്ലാറ്റ് ഫോമുകളിലാണ് ഫേസ്ബുക്കിന്റെ നിക്ഷേപം. ഈ നിക്ഷേപം ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിപത്തിയും ജിയോയുടെ അതിനാടകീയമായ വളർച്ച തങ്ങളിലുണ്ടാക്കിയ ആവേശവും കാണിക്കുന്നതെന്നാണ് ഫെയ്സ്ബുക്ക് പ്രതികരിച്ചത്. തുടങ്ങിയിട്ട് നാല് വർഷം തികയുന്നതിന് മുമ്പെ 38.8 കോടി ജനങ്ങളെ ഓൺലൈനിൽ എത്തിച്ച് പരസ്പരം ബന്ധിപ്പിക്കാൻ ജിയോയ്ക്കായി. ജിയോയുമായി ചേർന്ന് കൂടുതൽ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.ചൈനക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്ത ഇന്റർനെറ്റ് വിപണിയായ ഇന്ത്യയിൽ ശക്തമയ ഇടപെടൽ നടത്താൻ പുതിയ ഇടപാടിലൂടെ ഫേസ് - ബുക്കിനാവും . അതിനാൽ തന്നെ ഫേസ്ബുക്കിനും - ജിയോക്കും ഇൗ ഇടപാട് ഏറെ ഗുണകരമാണ് . നിലവിൽ 400 മില്യൺ ഡോളറിൽപരം വാട്സപ്പ് ഉപഭോക്താക്കൾ ഫേസ്ബുക്കിന് സ്വന്തമാണ് . വാട്സപ് ഓൺലൈൻ പേയ്മന്റ് സംവിധാനം തുടങ്ങാനൊരുങ്ങുന്നുവെന്ന വാർത്തക്കിടയിലാണ് ജിയോയുമായുള്ള വൻ സാമ്ബത്തിക ഇടപാട് നടന്നിരിക്കുന്നത് .

Readers Comment

Add a Comment