Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് മെയ് 3 വരെ ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ കഴിയുന്നതുവരെ ഇ - കൊമേഴ്സ് കമ്പനികൾക്ക് അവശ്യസാധനങ്ങൾ അല്ലാത്തവ ഡെലിവെറി ചെയ്യാൻ പറ്റില്ലെന്ന് കേന്ദ്രം. ഏപ്രിൽ 20 മുതൽ ടെലിവിഷൻ , റഫ്രിജറേറ്ററുകൾ , മൊബൈൽ ഫോൺ തുടങ്ങിയ വസ്തുക്കളുടെ വിൽപന ഇ കൊമേഴ്സ് കമ്പനികൾ തുടങ്ങുന്നു എന്ന റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. മെഡിക്കൽ സാമഗ്രികൾ , ഭക്ഷണം തുടങ്ങി അത്യാവശ്യ കാര്യങ്ങൾ മാത്രമേ ഇ - കൊമേഴ്സ് കമ്പനികൾക്ക് ലോക്‌ഡൗൺ കാലയളവിൽ വിൽക്കാനാവൂ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . അവശ്യമല്ലാത്ത വസ്തുക്കൾ വിതരണം ചെയ്യാൻ ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തിരുന്നു .
രണ്ടാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപനത്തിൽ ഇ കൊമേഴ്സ് സേവനങ്ങൾക്ക് ഏപ്രിൽ 20 മുതൽ ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് അഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ തിരുത്തൽ വരുത്തുന്നത് .
22.79°C








