Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:44 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 89 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിങ്ങളുടെ ജോലി ഇപ്പോൾ സുരക്ഷിതമാണോ? അതെ എന്നാണോ ഉത്തരം.? എങ്കിൽ ശ്വാസമടക്കിപ്പിടിച്ച് മാത്രം തുടർന്ന് വായിക്കുക.  ലോക്ക് ഡൗൺ കഴിഞ്ഞ് ജീവിതം സാധാരണനിലയിലാകുമ്പോൾ ഓഫീസിൽ തിരിച്ചെത്തുന്ന 100 മില്യൺ ഇന്ത്യക്കാർക്ക് അവരുടെ ജോലി നഷ്ടപ്പെടുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ. ഒറ്റ ദിവസം കൊണ്ട് നിങ്ങളുടെ പദവിയും ലഭിച്ചുവന്ന ശമ്പളവും നഷ്ടപ്പെട്ടുപോകുന്ന ഭീകരാവസ്ഥയെക്കുറിച്ച് ആലോചിക്കാനെങ്കിലും കഴിയുമോ? ആദ്യമേ തന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ. ഇനി പറയാൻ പോകുന്നത് ചില പ്രവചനങ്ങൾ മാത്രമാണ്. ലോക്ക് ഡൗൺ അനന്തര ഇന്ത്യയുടെ ഭാവി മുൻനിർത്തി സാമ്പത്തിക രംഗത്തെ വിദഗ്ദർ കണ്ടെത്തിയ ചില കണക്കുകൾ  മാത്രമാണ് ഇവ. ഭാവിയിൽ കൃത്യമായി ഇത് തന്നെ സംഭവിച്ചുകൊള്ളണമെന്നില്ല. 
ഇന്ത്യയിലെ സാമ്പത്തിക തൊഴിൽ പ്രതിസന്ധി കണക്കുകൂട്ടിയ ശേഷം വിദഗ്ദർ പറയുന്നത് ഇന്ത്യയിലെ 100 മില്യൺ ആളുകളുടെ എങ്കിലും ജോലി നഷ്ടപ്പെടാൻ ഇടയുണ്ടെന്നാണ്. വ്യവസായ പ്രമുഖർക്കിടയിൽ സി ഐ ഐ നടത്തിയ സർവേയിൽ നിന്ന് തെളിയുന്നത് 15 മുതൽ 30 ശതമാനം വരെ തൊഴിൽ നഷ്ടത്തിന് സാധ്യതയുണ്ടെന്നാണ്. ഓരോ ഓഫീസുമായും ബന്ധപ്പെടുത്തി ഈ ശതമാനത്തെ അക്കത്തിലേക്കാക്കി നോക്കിയാൽ പുറത്ത് പോകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേട്ട് നിങ്ങൾ ഞെട്ടും. അതിൽ നമ്മൾ ഓരോരുത്തരും ഉൾപ്പെടുമോ ഇല്ലയോ എന്ന ചോദ്യം മാത്രമേ നിലനിൽക്കുന്നുള്ളൂവെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. 
മാർച്ച് അവസാനം മുതൽ തന്നെ പല സ്ഥാപനങ്ങളും എടുത്ത നിർണ്ണായകമായ മൂന്ന് തീരുമാനങ്ങൾ ഉണ്ട്. ഒന്നുകിൽ കുറച്ച് ഉദ്യോഗസ്ഥരെ പറഞ്ഞു വിടുക, അല്ലെങ്കിൽ കുറച്ച് ഉദ്യോഗസ്ഥരോട് ശമ്പളമില്ലാത്ത ലീവിൽ പ്രവേശിക്കാൻ ആവശ്യപ്പെടുക, അതുമല്ലെങ്കിൽ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിച്ചുരുക്കുക... തൊഴിൽ നഷ്ടപ്പെടുന്നവരുടെ വൈകാരിക പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും തൊഴിൽ ദാതാക്കളുടെ നിസ്സഹായതയും തങ്ങിനിൽക്കുന്ന ഇടങ്ങളായാണ് ഇനി ഇന്ത്യയിലെ ഓഫീസുകൾ മാറാൻ പോകുന്നതെന്നാണ് പല ദേശീയ പത്രങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഇങ്ങനെ  ഒക്കെ ആണെങ്കിലും തൊഴിൽ പ്രതിസന്ധി ഒഴിവാക്കാൻ കേന്ദ്രം തന്ത്രങ്ങൾ മെനയുന്നുണ്ട് എന്നാണ് വർത്തകർ. കോറോണയെ  അതിജീവിക്കുന്ന നമ്മൾ ഈ പ്രതിസന്ധിയേയും ഒറ്റക്കെട്ടായി നേരിടും.

Readers Comment

Add a Comment