Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
gold

കൊറോണ ആഗോളതലത്തിൽ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചിട്ടും ഒരു മാറ്റവുമില്ലാതെ കുതിക്കുകയാണ് സ്വർണ്ണം.
കൊവിഡ് - 19 ഭീതിവിതച്ച 2020ൽ ഇതുവരെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ട്രഷറികളാണ് . രണ്ടാംസ്ഥാനത്താണ് സ്വർണമുള്ളത്. ഡോളർ മൂന്നാംസ്ഥാനത്തും. എന്നാൽ , ആഗോളതലത്തിൽ നിക്ഷേപകർക്ക് ഏറെ പ്രിയമെന്ന നിലയിൽ സ്വർണ്ണം മുന്നേറുകയാണ് . ട്രഷറികളിലും ഡോളറിലും കനത്ത ചാഞ്ചാട്ടമുണ്ട് . അതേസമയം , സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം സ്ഥിരതയോടെ മുന്നേറുകയാണ് . നിക്ഷേപകർക്ക് ഇതിനകം 6 ശതമാനം ലാഭം സ്വർണം നൽകി . ആഗോള ഓഹരി വിപണികളിൽ നിന്ന് 2020ൽ ഇതുവരെ 16 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം ഇടിഞ്ഞു .   
ഇന്ത്യൻ ഓഹരി സൂചികയായ സെൻസെക്സ് കുറിച്ചത് 52 ലക്ഷം കോടി രൂപയ്ക്കുമേൽ മൂല്യത്തകർച്ചയാണ് . ക്രൂഡോയിൽ വില 60 ശതമാനത്തോളം ഇടിഞ്ഞു . രൂപയടക്കം വികസ്വര രാജ്യങ്ങളിലെ കറൻസികളുടെ മൂല്യം 25 ശതമാനത്തോളം കുറഞ്ഞു . ബാരലിന് 60 - 80 ഡോളർ വരെയായിരുന്ന ക്രൂഡോയിൽ വില ഇടിഞ്ഞത് 19 ഡോളറിലേക്ക് . 2008 - 09ലെ ആഗോള മാന്ദ്യകാലത്ത് , സ്വർണവില ഔൺസിന് 20 ശതമാനം വരെ ഇടിഞ്ഞെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ അതിവേഗം  നേട്ടത്തിലേക്ക് കയറിയിരുന്നു . 2008 സെപ്തംബർ ഡിസംബറിലെ 20 ശതമാനം ഇടിവിൽ നിന്ന് 2009ലെ സമാനകാലയളവ് ആയപ്പോഴേക്കും സ്വർണവില 40 ശതമാനത്തോളം മുന്നേറി .

Readers Comment

Add a Comment