Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
wipro

രാജ്യത്തെ പ്രധാന ബിസിനസ് സ്ഥാപനങ്ങളായ വിപ്രോയും അസിം പ്രേംജി ഫൗഡേഷനും ഒരുമിച്ച് കോവിഡ് പ്രതിരോധത്തിനായി നീക്കിവെക്കുന്നത് 1125 കോടി രൂപ. സർക്കാർ സംവിധാനങ്ങളും കമ്പനി പ്രതിനിധികളും ഒരുമിച്ച് ഈ തുക രോഗദുരിതം ഏറ്റവുമധികം പേറുന്ന സാമൂഹ്യവിഭാഗങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കും. മാറ്റിവെച്ചിരിക്കുന്ന ആകെ തുകയിൽ 1000 കോടി രൂപയും നൽകുന്നത് അസിം പ്രേംജി ഫൗണ്ടേഷനാണ്. 100 കോടി വിപ്രോ ലിമിറ്റഡും 25 കോടി വിപ്രോ എന്റർപ്രൈസസ് ലിമിറ്റഡും സമാഹരിക്കും. ലോകമാകെ ഭീതി വിതച്ച് കൊണ്ടിരിക്കുന്ന കോവിഡ് 19 രോഗത്തെ അതിജീവിക്കാൻ രാപകൽ അധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകരെ ഇരുകമ്പനികളുടെയും തലപ്പത്തുള്ളവർ അകമഴിഞ്ഞ് അഭിനന്ദിച്ചു. രോഗ പ്രതിരോധരംഗത്തും ചികിത്സ രംഗത്തും രോഗബാധമൂലമുണ്ടായ മറ്റ് പ്രതിസന്ധികൾ പരിഹരിക്കാനും ഈ തുക വിനിയോഗിക്കാമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു.

Readers Comment

Add a Comment