Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:47 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumBusiness,covid19,tamilnadu,kerala,milma,i2inews


കേരളത്തിൽ നിന്നുള്ള പാൽ വേണ്ടെന്ന് വെച്ച് തമിഴ് നാട് സർക്കാർ.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ് തമിഴ് നാടിന്റെ നടപടി.ഇതോടെ മിൽമ മലബാർ യൂണിയന്റെ പാൽ സംഭരണം പ്രതിസന്ധിയിൽ ആയി മാറിയിരിക്കുകയാണ്.നാളെ മുതൽ കർഷകരിൽ നിന്ന് പാൽ സംഭരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മിൽമ മലബാർ മേഖല യൂണിയൻ അറിയിച്ചു. പാൽപൊടി നിർമാണത്തിനായി പ്രതിദിനം രണ്ട് ലക്ഷം ലീറ്റർ പാലായിരുന്നു കേരളം തമിഴ്നാട്ടിലേക്ക് അയച്ചിരുന്നത്, ഇതാണ് തമിഴ്നാട് നിർത്തലാക്കിയിരിക്കുന്നത്.

വളരെ പെട്ടെന്ന് ഉണ്ടായ ഈ തീരുമാനത്തെ നേരിടാൻ ചീഫ് സെക്രട്ടറിതല ചർച്ച നടത്താനായി മിൽമ ഒരുങ്ങുന്നു.അതേ സമയം പച്ചക്കറി അടക്കം അവശ്യസാധനങ്ങൾ മുടക്കം കൂടാതെ കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്നാട് സര്‍ക്കാരുമായി കേരളം ധാരണയിലെത്തിയിരുന്നു. 

 

Readers Comment

Add a Comment