Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
RBI

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ പലിശ നിരക്കുകളില്‍ ഇളവു വരുത്തി റിസര്‍വ്വ് ബാങ്ക്. പുതിയ റീപ്പോ നിരക്കാണ്  റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചത്. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകൾ കുറയും. എല്ലാ വായ്പ തിരിച്ചടവുകൾക്കും മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. എംപിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും.
ബാങ്ക് ഗ്യാരൻറി ഉൾപ്പടെ വർക്കിംഗ് ക്യാപിറ്റൽ വായ്പകളുടെ പലിശയ്ക്കും മൊറൊട്ടോറിയം ബാധകമായിരിക്കും. രാജ്യത്തെ  ബാങ്കുകൾ എല്ലാം സുരക്ഷിതമാണെന്നും ഗവര്‍ണര്‍ ശക്തകാന്ത ദാസ് പറഞ്ഞു.

Readers Comment

Add a Comment