Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,business,ksrtc,corona virus,revenue,i2inews

കൊറോണ വൈറസ് ഭീതിയിൽ പ്രതിസന്ധിയിലായി കെ എസ് ആർ ടി സി. സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിനുവേണ്ടി കർശന നിർദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്. കൊറോണ ഭീതി മൂലം യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം ശരാശരി ഒന്നര കോടിയോളം രൂപയുടെ കുറവ് വരുമാനത്തിലുണ്ടായെന്നും കോർപറേഷൻ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. 

ഈ മാസം പൊതുപരിപാടികളും, കൂട്ടംകൂടി ഇടപഴകുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാറിന്റെ കർശന നിർദേശമുണ്ട്. അതേസമയം രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി. 14 സംസ്ഥാനങ്ങളിലായി 110 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 25 പേർക്കാണ്. 

 

Readers Comment

Add a Comment