Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:32 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,business,indian rupee,rupee value down,corona,i2inews

ആഗോളതലത്തിൽ കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ്. യൂറോപ്പില്‍ നിന്നുള്ള യാത്രയ്ക്ക് യുഎസ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതോടെ രൂപയുടെ മൂല്യം 82 പൈസ കുറഞ്ഞ് ഡോളറിനെതിരെ 74.50 ല്‍ എത്തി. ഇതോടെ 2018 ഒക്ടോബറിലെ നിലവാരമായ 74.48 രൂപയ്ക്കടുത്തായി. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ ഓഹരികളും കറന്‍സികളും ഉപേക്ഷിച്ചതാണ് രൂപയുടെ ഇടിവിന് കാരണം. അതിനിടെ, ആഭ്യന്തര ഓഹരി വിപണി 30 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങി. ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 50 ആഗോള വിപണികളില്‍ 10,000 മാര്‍ക്കിന് താഴെയായി. കൊറോണ വൈറസിനെ തുടര്‍ന്ന് സാമ്പത്തിക മാന്ദ്യം വര്‍ദ്ധിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് വിപണിയിലെ പങ്കാളിത്തം കുറഞ്ഞതെന്നു ഫോറെക്സ് വ്യാപാരികള്‍ പറയുന്നു. അതേസമയം ഇന്ന് വൈകീട്ട് പുറത്തുവരാനിരിക്കുന്ന റീട്ടെയില്‍ പണപ്പെരുപ്പം, ഫാക്ടറി ഡാറ്റ തുടങ്ങിയവ കാത്തിരിക്കുകയാണ് നിക്ഷേപകര്‍. 

 

Readers Comment

Add a Comment