Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,business,share market,corona,holy,i2inews

ഹോളി പ്രമാണിച്ച് ഓഹരി വിപണി കേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധി. മുംബൈ സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചായ ബിഎസ്‌ഇയും, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ചായ എന്‍എസ്‌ഇയ്ക്കുമാണ് ഹോളി പ്രമാണിച്ച്‌ അവധി നൽകിയത്. അതേസമയം കൊറോണ വൈറസ് ആഗോളതലത്തിൽ ഭീതിയുളവാക്കുന്ന സാഹചര്യത്തിൽ ഓഹരി വിപണികളെയും സാരമായി ബാധിച്ചു.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്നലെ 1,941.67 പോയിന്റ് താഴ്ന്ന് ഏകദേശം 5.17 ശതമാനം ഇടിവ് രേഖപ്പെടുത്തി കൊണ്ട് 35634.95 ലേക്കെത്തിയാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 538.00 പോയിന്റ് താഴ്ന്ന് അതായത് 4.90 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി കൊണ്ട്  10451.50 ലേക്കെത്തിയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. നിലവില്‍ 335 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും, 2146 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. മാത്രമല്ല രൂപയുടെ മൂല്യത്തിലും ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

 

 

Readers Comment

Add a Comment