Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 10:01 pm
  • 18th April, 2024
  • Overcast Clouds
30.82°C27.62°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Yes bank

യെസ് ബാങ്ക് ഓഹരി വില 85 ശതമാനം ഇടിഞ്ഞ് കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ  ഉപഭോക്താക്കൾ പണത്തെ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ. ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാനും ബാങ്ക് പ്രതിസന്ധി മറികടക്കാനും അടിയന്തിര നടപടി സ്വീകരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണ്ണർ ശക്തികാന്തദാസും ഉറപ്പ് നൽകി. 

യെസ് ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ 30 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്നലെ ബാങ്കിൽ നിന്ന് പരമാവധി പിൻവലിക്കാവുന്ന സംഖ്യ 50,000 ആയി പരിമിതപ്പെടുത്തുകയും കൂടി ചെയ്തതോടെയാണ് ബാങ്ക് ഉപഭോക്താക്കൾക്കിടയിൽ ആശങ്ക പരന്നത്‌.
യെസ് ബാങ്കിനെ പഴയനിലയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളെക്കുറിച്ച് ഇപ്പോൾ ഉന്നതാധികാരികൾ ആലോചിച്ച് വരികയാണ്. മോദിയും അദ്ദേഹത്തിന്റെ ആശയങ്ങളും ഇന്ത്യൻ സാമ്പത്തികരംഗത്തെ ആകെ തകർത്തുവെന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. 'നോ' യെസ് ബാങ്ക് എന്ന ഹാഷ്‌ടാഗോടെയാണ് അദ്ദേഹം നരേന്ദ്രമോദിയെ വിമർശിച്ചത്. ബിഎസ്ഇ -യിൽ വെള്ളിയാഴ്ച  നടന്ന 'ഇൻട്രാ ഡേ ട്രേഡിങി'ൽ ഏറ്റവും കുറഞ്ഞ ഓഹരിവില രേഖപ്പെട്ടതോടെയാണ് യെസ് ബാങ്ക് പ്രതിസന്ധിയുടെ രൂക്ഷതയെക്കുറിച്ച് അടിയന്തിര ചർച്ചകൾ നടക്കുന്നത്.  

Readers Comment

Add a Comment