Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.35 ശതമാനം കുറവു വരുത്തി. ബാങ്കിന്റെ ധനനയ സമിതിയുടേതാണ് തീരുമാനം. തുടര്‍ച്ചയായ നാലാം തവണയാണ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് കുറവു വരുത്തുന്നത്. മുന്‍ തവണകളില്‍ കാല്‍ ശതമായിരുന്നു കുറവെങ്കില്‍ ഇത്തവണ 10 ശതമാനം കൂടി അധികം കുറവാണ് വരുത്തിയിരിക്കുന്നത്. ഭവന- വാഹന വായ്പകള്‍ക്കു നല്‍കേണ്ട പലിശനിരക്കില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പലിശ കുറച്ചതോടെ റിപ്പോ നിരക്ക് 5.75 ല്‍ നിന്ന് 5.40 ആയി താഴ്ന്നു. റിവേഴ്‌സ് റിപ്പോ നിരക്ക് നിലവിലെ 5.15 ശതമാനമായി തുടരും.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അധ്യക്ഷനായ ധനനയ സമിതിയില്‍ ആറ് അംഗങ്ങളാണ് ഉള്ളത്. ഇതില്‍ നാലു പേര്‍ ഒന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് റിപ്പോ നിരക്ക് താഴ്ത്തുന്നതിനെ അനുകൂലിച്ചപ്പോള്‍, കാല്‍ ശതമാനം മാത്രം കുറവു മതിയെന്ന് രണ്ടു പേര്‍ അഭിപ്രായപ്പെട്ടു. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. റിവേഴ്‌സ് റിപ്പോ ആകട്ടെ, നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയും.

ഈ സാമ്പത്തിക വര്‍ഷം ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് നിലവിലെ ഏഴു ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി കുറയുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത് 5.8- 6.6 ശതമാനവും, രണ്ടാം പാദത്തില്‍ 7.3- 7.5 ശതമാനവും ആയിരിക്കും. നേരത്തേ, ജൂണ്‍ ആദ്യവാരമാണ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നത്.
 
 
 
 
 

Readers Comment

Add a Comment