Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകള്‍ കുറയ്ക്കുമ്പോഴെല്ലാം ബ്രേക്കിംഗ് ന്യൂസിന് ഒരേ ഭാഷയാണ്: ഭവന- വാഹന വായ്പാ പലിശകള്‍ കുറയും! ഇത്തവണ, തുടര്‍ച്ചയായ മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത്. കാല്‍ ശതമാനമാണ് കുറച്ചതെങ്കിലും മൂന്നു തവണയായപ്പോള്‍ മുക്കാല്‍ ശതമാനം. എന്നിട്ടോ? കഴിഞ്ഞ രണ്ടു തവണ സംഭവിച്ചതു തന്നെ ഇക്കുറിയും ഫലം- ബാങ്കുകള്‍ അതു കേട്ട മട്ടു കാണിച്ചില്ല. അടിസ്ഥാന പലിശ നിരക്കു കുറച്ചതിന്റെ ഗുണം സാധാരണക്കാരനു കിട്ടണമെങ്കില്‍ ബാങ്കിംഗ് മേധാവികള്‍ കനിയണമെന്ന് അര്‍ത്ഥം.
അടിസ്ഥാന പലിശ നിരക്കുകള്‍ രണ്ടു തരമാണ്- റിപ്പോയും റിവേഴ്‌സ് റിപ്പോയും. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കാണ് റിപ്പോ. ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്കുള്ള പലിശ റിവേഴ്‌സ് റിപ്പോയും. റിപ്പോ കുറഞ്ഞാല്‍, റിസര്‍വ് ബാങ്കിന് വാണിജ്യ ബാങ്കുകള്‍ നല്‍കേണ്ട വായ്പാ പലിശ നിരക്ക് കുറയും. അത് ബാങ്കുകളുടെ ലാഭം. ഇതിന് ആനുപാതികമായ ലാഭം നമുക്ക് കിട്ടണമെങ്കില്‍, നമ്മള്‍ ബാങ്കുകളില്‍ നിന്നെടുത്ത ഭവന- വാഹന വായ്പകളുടെ പലിശ നിരക്ക് ബാങ്കുകള്‍ കുറയ്ക്കണം. അതു കുറയ്ക്കാത്തിടത്തോളം റിപ്പോ കുറയുന്നതുകൊണ്ട് സാധാരണക്കാരന് പ്രത്യക്ഷലാഭമൊന്നുമില്ല.
റിപ്പോ കുറയുമ്പോഴത്തെ ദേശീയ ഗുണഫലം പലതരത്തിലാണ്:
1. വിപണിയില്‍ പണലഭ്യത കൂടും. 
2. വിപണി കൂടുതല്‍ സജീവമാകും.
3. അത് ഉപഭോക്തൃമേഖലയെ ഉദ്ദീപിപ്പിക്കും.
4. രാജ്യാന്തര മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് രംഗം കരകയറും.
5. ഓഹരി സൂചികകള്‍ ഉണരും.
പക്ഷേ, സാധാരണക്കാരന്‍ ഉറ്റുനോക്കുന്നത് ഇതൊന്നുമല്ല. വീടു വയ്ക്കാനും കൊതിച്ചുകൊതിച്ചിരുന്ന്, ഒടുവില്‍ ലോണെടുത്ത് കാര്‍ വാങ്ങിയതിനും മാസാമാസം അടയ്‌ക്കേണ്ട ഇ.എം.ഐയില്‍ വല്ല കുറവും വരുമോ? വരാനുള്ള വഴിയാണ് കഴിഞ്ഞ മൂന്നു തവണയും റിപ്പോ നിരക്ക് കുറച്ചതിലൂടെ റിസവര്‍വ് ബാങ്ക് ഒരുക്കിക്കൊടുത്തത്. ഇനി ബാങ്കുകള്‍ തീരുമാനിച്ചാല്‍ മതി. പക്ഷേ, ആര് നിര്‍ബന്ധിക്കും?
പ്രത്യേകതകള്‍ പലതുമുണ്ടായിരുന്നു ഇത്തവണ റിസര്‍വ് ബാങ്കിന്റെ ധനനയ പ്രഖ്യാപനത്തിന്: 
1. കേന്ദ്ര ബഡ്ജറ്റിനു മുമ്പുള്ള ധനനയം.
2. ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയതിനു ശേഷം തുടര്‍ച്ചയായ മൂന്നാം തവണയും പലിശ നിരക്ക് കുറച്ച ധനനയം.
3. പൊതു തിരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ ധനനയം.
4. നരേന്ദ്രമോദി സര്‍ക്കാരിന് രാജ്യത്തെ ജനത ഭരണത്തുടര്‍ച്ച നല്‍കിയതിനു ശേഷമുള്ള ധനനയം.
5. റിസര്‍വ് ബാങ്കിന്റെ നിരക്കു മാറ്റങ്ങള്‍ക്ക് ആനുപാതികമായ മാറ്റം എസ്.ബി.ഐ അംഗീകരിച്ചതിനു ശേഷമുള്ള ആദ്യ ധനനയം.
6. എല്ലാ വിഭാഗങ്ങളുടെയും വിശ്വാസം നേടുന്ന ഭരണം രണ്ടാം മോദി സര്‍ക്കാരിന്റെ നയമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു ശേഷം വന്ന ധനനയം.
എല്ലാം നല്ലത്. പക്ഷേ കേന്ദ്ര ബാങ്ക് പലിശ നിരക്കു കുറച്ചാല്‍, അതിന് ആനുപാതികമായ നിരക്കിളവ് വാണിജ്യ ബാങ്കുകള്‍ പ്രഖ്യാപിച്ചുകൊള്ളണമെന്ന് നിയമമൊന്നുമില്ല. അത് ബാങ്കുകളുടെ ഇഷ്ടം. രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില പ്രതിദിനം കൂടുന്നതില്‍ സര്‍ക്കാരിന് പങ്കൊന്നുമില്ല, എല്ലം കഴുത്തറുപ്പന്മാരായ എണ്ണക്കമ്പനികളുടെ തന്നിഷ്ടമെന്ന് കേന്ദ്രം കൈകഴുകുന്നതു പോലെ ഒരു ഏര്‍പ്പാടല്ലേ ഇതും? ലോണെടുത്തവച്ച വീടിനും കാറിനും ഇ.എം.ഐ കുറയാന്‍ ബാങ്ക് ഭഗവാന്മാര്‍ ഇനി എന്നു കനിയുമോ ആവോ? മൂത്ത ഭഗവാന്‍ റിസര്‍വ് ബാങ്കിനാണെങ്കില്‍ സാധാരണക്കാരുടെ വായ്പാ പലിശക്കാര്യത്തില്‍ റോളൊന്നുമില്ല താനും. 
ഓം ബാങ്കായ നമ:

 
 

Readers Comment

Add a Comment