Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിങ്ങള്‍ ഹോണ്ടയുടെ ബൈക്കോ സ്‌കൂട്ടറോ വാങ്ങിയത് കഴിഞ്ഞ അഞ്ചു മാസത്തിനിടെ ആണോ? അത് നിര്‍മ്മിക്കപ്പെട്ടത് കഴിഞ്ഞ ഫെബ്രുവരി നാലിനും ജൂലായ് മൂന്നിനും ഇടയിലാണോ? എങ്കില്‍ കിട്ടിയത് എട്ടിന്റെ പണിയാണ് ബ്രോ! ഈ കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട് വിപണയിലെത്തിയ നാല് ടൂവീലര്‍ മോഡലുകള്‍ ഹോണ്ട തിരിച്ചുവിളിക്കുകയാണ്. കാരണം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കിന് ചെറിയ കംപ്‌ളെയിന്റ്!

ഹോണ്ട ആക്ടിവ 125, ഏവിയേറ്റര്‍, ഗ്രേഷ്യ, സി.ബി ഷൈന്‍ മോഡലുകളിലാണ് ഈ ബ്രേക്ക് പ്രശ്‌നം കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. നാലു മോഡലുകളിലുമായി നേരത്തേ പറഞ്ഞ കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട 50,034 വണ്ടികള്‍ തിരിച്ചുവിളിക്കാനാണ് തീരുമാനം. കണ്ടെത്തിയ ഡിസ്‌ക് ബ്രേക്ക് തകരാര്‍, മുന്‍ചക്രത്തിന്റെ റൊട്ടേഷന് പ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതും, ചില ഘട്ടങ്ങളില്‍ വീല്‍ ജാമിന് ഇടവരുത്തിയേക്കാവുന്നതുമാണ് എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്‍ഡ്യ ലിമിറ്റഡ് പത്രക്കുറിപ്പില്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ സുരക്ഷയും സംതൃപ്തിയും കമ്പനിയോടുള്ള വിശ്വാസവും കാത്തുസൂക്ഷിക്കാനാണ് അമ്പതിനായിരത്തിലധികം വാഹനങ്ങള്‍ തിരികെ വിളിച്ച് പരിശോധിക്കാന്‍ ഹോണ്ട തീരുമാനിച്ചത്. വാഹനം വാങ്ങിയ ഷോറൂമുകാര്‍ നിങ്ങളെ വിളിക്കും. വാഹനം ഷോറൂമിലെത്തിക്കേണ്ട തീയതി അറിയിക്കും. ബ്രേക്കിംഗ് സംവിധാനത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കും. ആവശ്യമെങ്കില്‍ അഞ്ചു രൂപ പോലും ഈടാക്കാതെ സൗജന്യമായി ആ ഭാഗം മാറ്റിത്തരും. അതുകൊണ്ട്, ഹോണ്ടാ ഷോറൂമില്‍ നിന്ന് വിളി വരുന്നെങ്കില്‍ അറ്റന്‍ഡ് ചെയ്യുക.

Readers Comment

Add a Comment