Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:03 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

 പ്രകൃതിദത്ത വസ്ത്രങ്ങളുടെ നിർമ്മാണത്തിലൂടെ കൈത്തറിയുടെ നഷ്ടപ്പെട്ട ലോകമാർക്കറ്റ് തിരിച്ചുപിടിക്കാനാകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ആരോഗ്യസംരക്ഷണത്തിന് ജൈവ വസ്ത്രം എന്ന ബ്രാൻഡ് സൃഷ്ടിക്കണം. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റും ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററും വീവേഴ്‌സ് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച 'പ്രഗതി 2020" ഓർഗാനിക് കോട്ടൺ വസ്ത്ര ഫാഷൻ ഷോയും ബിസിനസ് മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരളാ ഹാൻഡ്‌ലൂം 2020 കലണ്ടർ മേയർ കെ. ശ്രീകുമാറിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. ഓർഗാനിക് കോട്ടൻ വസ്ത്രങ്ങളുടെ ചരിത്രം പറയുന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം നടന്നു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ സി.എസ്. സിമി സ്വാഗതം പറഞ്ഞു. കൈത്തറി ആൻഡ് ടെക്സ്റ്രൈൽസ് ഡയറക്ടർ കെ. സുധീറടക്കമുള്ളവർ പങ്കെടുത്തു.

Readers Comment

Add a Comment