Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാക് ഭീകരഭീഷണിയെ തുടര്‍ന്ന് ജമ്മു കാശ്മീരിലെ അമര്‍നാഥ് തീര്‍ത്ഥാടകര്‍ സംസ്ഥാനം വിടണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതോടെ കാശ്മീരില്‍ നിന്നുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്ക് ഒറ്റദിവസം കൊണ്ട് കുതിച്ചുയര്‍ന്നു. ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള നിരക്ക് 15,500 രൂപയില്‍ നിന്ന് 21,000 രൂപ വരെ കൂടിയിട്ടുണ്ട്. മുംബയിലേക്കാകട്ടെ നേരത്തേ 16,700 രൂപയായിരുന്ന ടിക്കറ്റ് ചാര്‍ജ് 25,000 കടന്നു. ഇന്നും നാളെയും ശ്രീനഗറില്‍ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്കു പുറപ്പെടുന്ന മുഴുവന്‍ ഫ്‌ളൈറ്റുകളിലും ഒരു സീറ്റ് പോലും ഒഴിവില്ല.

അമര്‍നാഥ് യാത്രാപഥത്തില്‍ ഭീകരര്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിരുന്നത് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പാക് സൈന്യത്തിനു വേണ്ടി ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ മുദ്രയുള്ള കുഴിബോംബുകള്‍ക്കു പുറമേ, നാടന്‍ ബോംബുകളും കണ്ടെടുത്തിരുന്നു. ഇതിനു പുറമേ, യാത്രാ റൂട്ടില്‍ ഒരിടത്തു നിന്ന് അമേരിക്കന്‍ നിര്‍മ്മിതമായ അത്യാധുനിക റൈഫിളും സുരക്ഷാ സൈനികര്‍ കണ്ടെത്തി.

ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് ഭീകരര്‍ അമര്‍നാഥ് തീര്‍ത്ഥാടനപഥത്തില്‍ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൂര്‍ണമായും വ്യക്തമായിക്കഴിഞ്ഞു. ഇതേത്തുടര്‍ന്നാണ് അമര്‍നാഥ് തീര്‍ത്ഥാടനത്തിനായി കാശ്മീരില്‍ തങ്ങുന്ന മുഴുവന്‍ പേരും എത്രയും വേഗം സംസ്ഥാനം വിടണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ശ്രീനഗറില്‍ നിന്നുള്ള തിരക്ക് പരിഗണിച്ച് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസിന് അയയ്ക്കാനാകുമോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അടിയന്തര ഘട്ടമുണ്ടായാല്‍ ശ്രീനഗറില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യാന്‍ തയ്യാറായിരിക്കണമെന്ന് വ്യോമയാന അധികൃതര്‍ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Readers Comment

Add a Comment