Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:23 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 160 രൂപ ഉയര്‍ന്ന് വില 30,000ത്തില്‍ എത്തി. ഗ്രാമിന് 3,750 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വിപണിയില്‍ വര്‍ദ്ധിച്ചത്. പവന് 29,840 രൂപയും ഗ്രാമിന് 3,730 രൂപയുമാണ് ഇന്നലത്തെ നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു സ്വര്‍ണവില.

അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ല . ഔണ്‍സിന് 1573.30 ഡോളര്‍ ആണ് സ്വര്‍ണ വില. ഒരു ഗ്രാമിന് 50.58 ഡോളറാണ് വില. കിലോഗ്രാമിന് 50,582.7 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 49.06 രൂപയാണ് വില. എട്ടു ഗ്രാമിന് 392.48 രൂപയും. ഒരു കിലോഗ്രാമിന് 49,060 രൂപയാണ് വില.

Readers Comment

Add a Comment