Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗൂഗിളിന്റെ മാതൃകമ്പനിയായ  ആൽഫബെറ്റ് ആദ്യമായി ഒരു  ലക്ഷം കോടി ഡോളർ മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചു. കഴിഞ്ഞവാരം ഓഹരിവില 0.8 ശതമാനം ഉയർന്ന് 1,450.16 ഡോളറിൽ എത്തിയതോടെയാണ് ആൽഫബെറ്റിന്റെ മൂല്യം ഈ നാഴികക്കല്ല് പിന്നിട്ടത്.

1.80 ലക്ഷം കോടി ഡോളർ മൂല്യവുമായി സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി ആരാംകോയാണ് ലക്ഷം കോടി ഡോളർ ക്ളബ്ബിനെ നയിക്കുന്നത്. ആപ്പിൾ,   മൈക്രോസോഫ്റ്റ് എന്നിവയാണ്  ക്ളബ്ബിൽ ഇടമുള്ള മറ്റ് അമേരിക്കൻ കമ്പനികൾ. ആപ്പിളിന് 1.38 ലക്ഷം കോടി ഡോളറും മൈക്രോസോഫ്റ്റിന് 1.27 ലക്ഷം കോടി ഡോളറുമാണ് മൂല്യം. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ, കഴിഞ്ഞവർഷം ലക്ഷം കോടി ഡോളർ മൂല്യത്തിന് സമീപത്തെത്തിയിരുന്നു. നിലവിൽ 93,110 കോടി ഡോളറാണ് കമ്പനിയുടെ മൂല്യം.

Readers Comment

Add a Comment