Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആഗോള നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കാൻ സംസ്ഥാന സർക്കാർ കൊച്ചിയിൽ ഒരുക്കിയ ആഗോള നിക്ഷേപക സംഗമമായ അസെൻഡ് കേരള-2020ൽ കേരളത്തിന്റെ മികവുകളും നേട്ടങ്ങളും എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, പുത്തൻ വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ പ്രതിമാസ സബ്സിഡി പദ്ധതിയും പ്രഖ്യാപിച്ചു. അസെൻഡ് കേരള 2020യുടെ ഉദ്ഘാടനം ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.തൊഴിലാളികളുടെ എണ്ണം കണക്കാക്കിയാണ് സബ്‌സിഡി പദ്ധതി നടപ്പാക്കുക. ഇ.എസ്.ഐ., പി.എഫ് എന്നിവ അടയ്ക്കുന്ന കമ്പനികൾക്കേ ആനുകൂല്യം ലഭിക്കൂ. സ്‌ത്രീ തൊഴിലാളികൾക്ക്, സ്‌ത്രീശാക്തീകരണം ലക്ഷ്യമിട്ട് പുരുഷന്മാരേക്കാൾ 2,000 രൂപ അധികം ലഭിക്കും. 37 ലക്ഷം കുടുംബങ്ങൾക്ക് പദ്ധതിയുടെ നേട്ടം ലഭിക്കും.
ഏപ്രിലിൽ ഒന്നിന് പദ്ധതിയിൽ കമ്പനികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. 2025 മാർച്ച് 31വരെ രജിസ്‌റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ലഭിച്ച് അഞ്ചുവർഷത്തിനകം വ്യവസായ സംരംഭം ആരംഭിച്ചിരിക്കണം. ആഭ്യന്തര നിക്ഷേപകർക്ക് പുറമേ, ആഗോള നിക്ഷേപകരെ കൂടി കേരളത്തിലേക്ക് ആകർഷിച്ചാൽ തൊഴിൽ ലഭ്യതയിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ കേരളത്തിൽ ഉണ്ടാകും.ആരോഗ്യം, വിദ്യാഭ്യാസം, സ്‌റ്റാർട്ടപ്പ് തുടങ്ങിയവയിൽ ഒന്നാമതാണ് കേരളം. നീതി ആയോഗ് ഉൾപ്പെടെ വിവിധ ഏജൻസികളുടെ റാങ്കിംഗിലും കേരളമാണ് മുന്നിൽ. ഈ മികവുകൾ മുൻനിറുത്തി നിക്ഷേപകരെ ആകർഷിക്കണം.
നാല് അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ കേരളത്തിലുണ്ട്. അഞ്ചാമത്തേത് ശബരിമലയിൽ ആരംഭിക്കാൻ നടപടി തുടങ്ങി. തുറമുഖ രംഗത്തും നാം മുന്നിലാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണവും പുരോഗമിക്കുന്നു. ദേശീയപാതാ വികസനവും മുന്നേറുന്നു. മലയോര, തീരദേശ ഹൈവേ, കോവളം- ബേക്കൽ ദേശീയ ജലപാത എന്നിവയുടെ നിർമ്മാണവും നടക്കുന്നു.ഈ വർഷം തന്നെ കോവളത്തു നിന്ന് ബേക്കലിലേക്ക് ബോട്ടിൽ സഞ്ചരിക്കാം. തിരുവനന്തപുരം-കാസർഗോഡ് സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതിക്ക് തത്വത്തിൽ അംഗീകാരമായി. നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്ന് തലസ്ഥാനത്ത് എത്താവുന്ന പദ്ധതിയാണിത്. ഡിസംബറോടെ കേരളത്തിലെ എല്ലാ റോഡുകളും നവീകരിക്കും.കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴിയുടെ നടപടികൾ പുരോഗമിക്കുന്നു. അഴിമതിക്കുറവ്, സുതാര്യത, കേരളത്തിന്റെ പ്രകൃതി വിഭവങ്ങൾ, ക്രമസമാധാന അന്തരീക്ഷം, കാലാവസ്ഥ എന്നിവയും നിക്ഷേപത്തിന് അനുകൂലമാണ്. പ്രതിവർഷം ആറുലക്ഷം ബിരുദധാരികളാണ് തൊഴിൽ അന്വേഷിച്ച് കോളേജുകളിൽ നിന്ന് പുറത്തിറങ്ങുന്നത്. ഇവർക്ക് കേരളത്തിൽ തന്നെ തൊഴിൽ നൽകണം. പത്തുവർഷത്തിനകം കേരളത്തിൽ തൊഴിലില്ലായ്മ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേട്ടങ്ങളും മാറ്റങ്ങളുംഎണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
മികച്ച നിക്ഷേപ സൗഹൃദാന്തരീക്ഷമാണ് കേരളത്തിൽ ഉള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തിന്റെ മികവുകളും പുത്തൻ നിർദേശങ്ങളും നിക്ഷേപക സംഗമത്തിൽ പങ്കുവച്ചു.
*ലൈസൻസോ മുൻകൂർ അനുമതിയോ ഇല്ലാതെ ഉടനടി സംരംഭം ആരംഭിക്കാനാകുന്ന വിധം കേരള ഇൻവെസ്‌റ്റ്‌മെന്റ് പ്രമോഷൻ ആക്‌ട് അവതരിപ്പിച്ചു. കെ-സ്വിഫ്‌റ്റ് ഏകജാലക സംവിധാനം, ഇൻവെസ്‌റ്ര്‌മെന്റ് പോർട്ടൽ എന്നിവ കൊണ്ടുവന്നു.
*വ്യവസായങ്ങൾക്ക് അനുമതി വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി.
*തദ്ദേശ സ്ഥാപനങ്ങൾ, ആയിരത്തിൽ അഞ്ചുപേർക്ക് എന്ന നിരക്കിൽ തൊഴിൽ നൽകണമെന്ന നിബന്ധന കൊണ്ടുവരും.
*വിദേശ നിക്ഷേപകർക്കായി പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും
*ഭൂപരിഷ്കരണ നിയമത്തിൽ ഇളവുവരുത്തി, 250 കോടി രൂപയിലധികം നിക്ഷേപമുള്ള, 1000ലധികം പേർക്ക് ജോലി നൽകുന്ന സ്ഥാപനത്തിന് കൈവശം വയ്ക്കാവുന്ന സ്ഥലലപരിധിയിൽ ഇളവ് നൽകും.
*എട്ടു മീറ്റർ വീതിയുള്ള പഞ്ചായത്ത് റോഡുകളുടെ വശങ്ങളിലുള്ള സംരംഭങ്ങളുടെ കെട്ടിടങ്ങൾക്ക് 18,000 ചതുരശ്ര അടിയെന്ന പരിധി പരിഷ്കരിക്കും.
*സ്‌ത്രീകൾക്ക് രാത്രിയും ജോലി ചെയ്യാൻ അവസരമൊരുക്കും. സ്‌ത്രീ തൊഴിലാളികൾക്ക് സുരക്ഷയും താമസവും യാത്രയും ഉൾപ്പെടെ സൗകര്യമൊരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തം
*കെ.എസ്.ഐ.ഡി.സി ധനസഹായ പരിധി 35 കോടി രൂപയിൽ നിന്ന് 100 കോടി രൂപയാക്കും.
*വ്യവസായ യൂണിറ്റുകൾക്ക് വെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും
23.71°C








