Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:50 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, BUSINESS, MONTE NERO RESTAURANT , I2INEWS

മോണ്ടെനീറോ റസ്‌റ്റോറന്റിന്റെ, ദ വേള്‍ഡ് ഓണ്‍ എ പ്‌ളേറ്റ് എന്ന പരസ്യവാചകം ഒരു ഭംഗിവാക്കല്ല, തലസ്ഥാനത്ത് ലോകരുചികളുടെ ടൈറ്റില്‍ ആണ്! ലോകമെമ്പാടുമായുള്ള 27 രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭവങ്ങളുടെ അദ്ഭുതകരമായ വൈവിധ്യമാണ് തിരുവനന്തപുരത്ത്, ഉള്ളൂര്‍- കേശവദാസപുരം റോഡില്‍, കോര്‍ഡിയല്‍ എമറാള്‍ഡിന്റെ ഒന്നാം നിലയിലെ ഭക്ഷണശാലയില്‍ മോണ്ടെനീറോ റസ്റ്റോറന്റ് ഒരുക്കുന്നത്. പതിവു വിഭവങ്ങള്‍ രുചിയുടെ രസനാഗ്രങ്ങളെ മടുപ്പിക്കുമ്പോള്‍ പുതിയ രുചികള്‍ തേടുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമായി മോണ്ടെനീറോ റസ്റ്റോറന്റ്  മാറിയത് വളരെ വേഗം.

ഓരോ രാജ്യത്തിന്റെയും രുചികളില്‍ ചേരുവകളാകുന്നത് അവിടത്തെ സംസ്‌കാരം കൂടിയാണ്. അത്തരത്തില്‍ ഇരുപത്തിയേഴു രാജ്യങ്ങളുടെ പരമ്പരാഗതവും ആധുനികവുമായ രുചിവൈവിധ്യം തലസ്ഥാനത്തിന്റെ മേശപ്പുറത്തെത്തിക്കുമ്പോള്‍ മോണ്ടെനീറോയില്‍ അത് വിഭിന്ന സംസ്‌കാരങ്ങളുടെ സംഗമം കൂടിയാകുന്നു. ഏറ്റവും പ്രൗഢവും കുലീനവുമായ അന്തരീക്ഷത്തില്‍, പാചകകലയിലെ പ്രതിഭകള്‍ ഒരുക്കുന്ന രുചിക്കൂട്ടുകള്‍ കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ ഏതു തലമുറയുടെയും നാവിന്‍തുമ്പില്‍ കൊതിയൂറിക്കും.

ഇറ്റാലിയന്‍, സ്പാനിഷ്, ഫ്രഞ്ച്, വെസ്റ്റേണ്‍, കോണ്ടിനെന്റല്‍, ചൈനീസ്  വിഭവങ്ങള്‍ മാത്രമല്ല
വിവിധ ലോക രാജ്യങ്ങളിലെ പ്രമുഖ റെസ്റ്റോറന്റുകളിലും ആഡംബര  ക്രൂയിസ് ഷിപ്പുകളിലും എക്സിക്യൂട്ടീവ് ഷെഫ് ആയിരുന്ന ഷൈൻ  ശ്രീ വൈശാഖൻ ആണ് മോണ്ടിനീറോ റെസ്റ്റോറന്റിൽ തലസ്ഥാന നിവാസികൾക്കായി  രുചികൂട്ടൊരുക്കുന്നത് .വീക്കെന്‍ഡ് ഔട്ടിംഗുകള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍, ഫാമിലി പാര്‍ട്ടികള്‍, ഫ്രണ്ട്ഷിപ്പ് പാര്‍ട്ടികള്‍ തുടങ്ങി അതിഥി സത്കാരത്തിന്റെ മുഖമേതായാലും, മോണ്ടെനീറോ അതില്‍ ചേര്‍ക്കുന്നത് രുചിമികവിന്റെ പുത്തന്‍ ചേരുവയാണ്. തിരുവനന്തപുരത്തെ പ്രശസ്തമായ വില്ലാ മായയില്‍ എക്‌സിക്യുട്ടീവ് ഷെഫ് ആയിരുന്ന്, തലസ്ഥാനത്തെ രുചിയുടെ രസതന്ത്രത്തില്‍ മയക്കിയ ഷൈൻ ശ്രീ വിശാഖൻ  ആണ് മോണ്ടെനീറോ റസ്‌റ്റോറന്റിലെ കോര്‍പ്പറേറ്റ് ഷെഫ്.

ലോക രുചികള്‍ നല്‍കുന്ന വ്യത്യസ്തതയും, കുലീന പശ്ചാത്തലവും, ഏറ്റവും മികച്ച പാചകവിദഗദ്ധര്‍ ഉറപ്പാക്കുന്ന സ്വാദും, വിശാലമായ ഇരിപ്പിട സൗകര്യങ്ങളുമെല്ലാം ചേര്‍ന്ന് മോണ്ടെനീറോയുടെ മേല്‍വിലാസത്തെ തലസ്ഥാന നഗരത്തിന്റെ ടേസ്റ്റ് ക്യാപിറ്റല്‍ ആക്കിമാറ്റുന്നു. സ്വാഗതം, രാവിലെ 11.30 മുതല്‍ രാത്രി 11.00 വരെ. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും:9072044941

Readers Comment

Add a Comment