Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:43 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, domain,w3 infotech, i2inews

ഡൊമെയിന്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ഉപഭോക്തൃ സൗഹൃദ സേവനങ്ങളിലൂടെ ആഗോളതലത്തില്‍ വിവരസാങ്കേതിക വിപണിയില്‍ ശ്രദ്ധേയമായ മലയാളി സ്പര്‍ശമാണ് ഡബ്‌ള്യു 3 ഇന്‍ഫോടെക്. ഡൊമെയിന്‍ നെയിം രജിസ്‌ട്രേഷന്‍, വെബ് ആന്‍ഡ് ഇ മെയില്‍ ഹോസ്റ്റിംഗ്, ഡെഡിക്കേറ്റഡ് സെര്‍വര്‍ ഹോസ്റ്റിംഗ് എന്നിവ ഉള്‍പ്പെടെ വെബ് ഡവലപ്‌മെന്റ് സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഡബ്‌ള്യു 3 ഇന്‍ഫോടെക് കേരളത്തിലെ ഏക സര്‍ക്കാര്‍ അംഗീകൃത ഡെമെയിന്‍ രജിസ്ട്രാര്‍ ആണ്. ഇന്ത്യയെമ്പാടും സേവന ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈയിടെയാണ് ഡബ്‌ള്യു 3 ഇന്‍ഫോടെക്കിന്റെ ഏഷ്യന്‍ മേഖലാ പ്രവര്‍ത്തനങ്ങള്‍ കൊച്ചി കേന്ദ്രീകരിച്ച് പുന:ക്രമീകരിച്ചത്.

ഐ.ടി വ്യവസായത്തിലെ അനന്തസാധ്യതകളും, ബിസിനസ് സംരംഭങ്ങള്‍ക്ക് സ്വന്തം ഡൊമെയിനിന്റെ പ്രാധാന്യവും നേരത്തേ തന്നെ തിരിച്ചറിഞ്ഞ ഡബ്‌ള്യു 3 ഇന്‍ഫോടെക് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പന്ത്രണ്ടു വര്‍ഷം മുമ്പു തന്നെ ഖത്തറില്‍ തുടക്കമിട്ടിരുന്നു. ഡൊമെയിന്‍ രജിസ്‌ട്രേഷന്‍ രംഗത്ത് ഖത്തര്‍ ഗവണ്‍മെന്റിന്റെ അക്രഡിറ്റേഷന്‍ നേടിയായിരുന്നു കമ്പനിയുടെ ജൈത്രയാത്രയുടെ തുടക്കം. ഏറ്റവും മികച്ചതും, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്നതുമായ സേവനം കുറഞ്ഞ നിരക്കില്‍ നല്‍കാനായതാണ് കമ്പനിയുടെ വിജയമെന്ന് ഡബ്‌ള്യു 3 ഇന്‍ഫോടെക്കിന്റെ അമരത്തിരുന്ന് ജയിംസ് മാത്യു പറയുന്നു.

ഇന്ത്യയില്‍ ഡൊമെയിന്‍ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ ഇന്റര്‍നെറ്റ് എക്‌സ്‌ചേഞ്ച് ഒഫ് ഇന്ത്യയുടെ (നിക്‌സി) അംഗീകാരം തുടക്കത്തില്‍ത്തന്നെ നേടിയ ഡബ്‌ള്യു 3 ഇന്‍ഫോടെക്, ഡെമെയിന്‍ രജിസ്‌ട്രേഷനുള്ള നിരക്കുകള്‍ നിക്‌സി നേര്‍പകുതിയാക്കിയപ്പോള്‍ അമിത ലാഭമോഹമില്ലാതെ അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് കൈമാറുകയായിരുന്നു. 

ഡൊമെയിന്‍ റജിസ്‌ട്രേഷന്‍ രംഗത്ത്, വമ്പന്‍ പരസ്യ പ്രചാരണം നടത്തുന്ന പല കമ്പനികളും സേവനത്തിന്റെ എക്സ്റ്റന്‍ഷന്‍ ഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് ട്രാന്‍സ്ഫര്‍ സൗകര്യം നിഷേധിക്കുമ്പോഴാണ്, നിരക്കുകളിലെ സ്ഥിരതയും പോര്‍ട്ടബിലിറ്റി സൗകര്യവും ഉപഭോക്താക്കള്‍ക്കു നല്‍കി ഡബ്‌ള്യു 3 ഇന്‍ഫോടെക് വിപണിയില്‍ വിശ്വാസ്യത കൈവരിച്ച് കുതിച്ചുചാട്ടം നടത്തിയത്. ഇതിനൊപ്പം സൗജന്യ ഫോര്‍വേഡിംഗ്, സൗജന്യ ഡി.എന്‍.എസ് സേവനങ്ങള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ക്‌ളൗഡ് ബേസ്ഡ് ഇ മെയില്‍ സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ വെബ് പാക്കേജുകളിലൂടെ ഡബ്‌ള്യു 3 ഇന്‍ഫോടെക് ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണവും വിശ്വസ്തവുമായ സഹയാത്രികനാകുമ്പോള്‍, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ സേവനങ്ങള്‍ക്ക് കൂടുതല്‍ വ്യാപ്തി നല്‍കുകയാണ് കമ്പനി. ഉപഭോക്താക്കളോട് പ്രതിബദ്ധതയും വിശ്വസ്തതയും പുലര്‍ത്തുകയെന്ന ഇന്ത്യന്‍ വിപണിയുടെ അടിസ്ഥാന തത്വം, ഇന്ത്യന്‍ കമ്പനിയെന്ന നിലയില്‍ ഡബ്‌ള്യു 3 ഇന്‍ഫോടെക്കിന്റെ മുന്നേറ്റത്തിന് സഹായകമാകുന്നുവെന്ന് ജയിംസ് മാത്യുവും കമ്പനിയുടെ ഓപ്പറേഷന്‍സ് ഹെഡ് (ഇന്ത്യ) സരിത പിള്ളയും പറയുന്നു.

Readers Comment

Add a Comment