Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:06 am
  • 10th August, 2026
  • Light Rain
25.77°C25.77°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, india in economic crisis, i2inews , business

ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്). കാതലായ നയവ്യതിയാനം അനിവാര്യമെന്നും ഐ.എം.എഫിന്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് ശക്തിയായിരുന്നു ഇന്ത്യയെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ലെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഐ.എം.എഫിന്റെ ഇന്ത്യയിലെ പ്രതിനിധി റനില്‍ സല്‍ഗാദോ വ്യക്തമാക്കി.ഇന്ത്യയുടെ തകര്‍ച്ച ആഗോള വളര്‍ച്ചയെ സാരമായി ബാധിക്കുന്നുവെന്നും ഐ.എം.എഫ് ചൂണ്ടിക്കാണിക്കുന്നു.എന്നിരുന്നാലും, വളര്‍ച്ചയെ സഹായിക്കുന്നതിനുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനു സര്‍ക്കാരിനു പരിമിതിയുണ്ട്. പ്രത്യേകിച്ചും ഉയര്‍ന്ന കടത്തിന്റെ അളവും പലിശ ശതമാനവും കണക്കിലെടുക്കുമ്പോള്‍. സമ്പദ്വ്യവസ്ഥയ്ക്കു വായ്പ നല്‍കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുന്നതിന് സാമ്പത്തിക മേഖലയുടെ  ആരോഗ്യം പുനഃസ്ഥാപിക്കുന്നതടക്കമുള്ള പരിഷ്‌കരണ അജന്‍ഡ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്’ സല്‍ഗാഡോ കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment