Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:13 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടപടിക്രമങ്ങൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. വിവിധ മാധ്യമങ്ങളിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകരുമായി തിരുവനന്തപുരത്ത് സംവദിക്കുകയായിരുന്നു മന്ത്രി. വ്യവസായങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന രീതിയിലുള്ള നിയമങ്ങളാണ് സർക്കാർ ഇപ്പോൾ നിർമിച്ചിട്ടുള്ളത്. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ സംരംഭകർക്ക് പരിശീലനം നൽകുന്ന സ്ഥാപനം ആരംഭിക്കുന്നതിന് സർക്കാർ ശ്രമിക്കുന്നുണ്ട്. വ്യവസായ സംരംഭങ്ങളെക്കുറിച്ചുള്ള പഠനം നടത്താൻ കൂടി കഴിയുന്ന വിധത്തിലുള്ള കേന്ദ്രമാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ 17 സ്പിന്നിംഗ് മില്ലുകളിലും സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 52,137 എം. എസ്. എം. ഇ യൂണിറ്റുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു. 4696.92 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്. ഇതിലൂടെ 1,82,474 തൊഴിൽ സൃഷ്ടിക്കാനായെന്ന് മന്ത്രി പറഞ്ഞു.

Readers Comment

Add a Comment