Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആപ്പിളിന്റെ പുതിയ മാക് പ്രോ ഡെസ്‌ക് ടോപ്പ് കംപ്യൂട്ടര്‍ വാങ്ങാന്‍ ഓഡി കാറിനേക്കാള്‍ വില നല്‍കേണ്ടിവരും. 50,000 ഡോളറാണ് മാകിന്റെ വില. അതായത് 36 ലക്ഷം രൂപ. നിങ്ങള്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ സൗകര്യങ്ങളും മാകില്‍ വേണമെങ്കില്‍ 52,000 ഡോളര്‍ മുടക്കേണ്ടിവരും. ഓഫീസില്‍ ഉരുട്ടുക്കൊണ്ടുനടക്കാനുള്ള സൗകര്യത്തിന് മുടക്കേണ്ടിവരിക 400 ഡോളറാണ്. അതായത് 28,000 രൂപ. പ്രൊഫഷണല്‍ ഉപയോഗത്തിനായാണ് നിര്‍മിച്ചിരിക്കുന്നതെങ്കിലും ആപ്പിളിന്റെ പുതിയ മാക് പ്രോയുടെ വിലകേട്ട് ഉപഭോക്താക്കള്‍ ഞെട്ടിയിരിക്കുകയാണ്. അത്രതന്നെ വിലയില്ലാത്ത കംപ്യൂട്ടറുകളിലുള്ള 256 ഗിഗാബൈറ്റ് സ്റ്റോറേജാണ് പുതിയ മാകിലുള്ളത്. 4 ടെറാബൈറ്റ് സ്റ്റോറേജ് വേണമെങ്കില്‍ കൂടുതലായി 1,400 ഡോളര്‍കൂടി കൊടുക്കേണ്ടിവരും. 32 ഗിഗാബൈറ്റില്‍നിന്ന് 1.5 ടെറാബൈറ്റിലേയ്ക്ക് റാം മെമ്മറി ഉയര്‍ത്തണമെങ്കില്‍ 25,000 ഡോളറാണ് അധികമായി നല്‍കേണ്ടിവരിക. അതുകൊണ്ടാണ് മാകിന്റെ വില 52,000 ഡോളറിലധികമായത്.

Readers Comment

Add a Comment